Uncategorized
കൊയിലാണ്ടി മേലൂർ സ്വദേശി സ്നേഹ ഉണ്ണികൃഷ്ണൻ അഭിനയിച്ച ‘മൊത്തത്തി കൊഴപ്പാ’ എന്ന ചിത്രം തിയേറ്ററിലേക്ക് എത്തുന്നു
![](https://calicutpost.com/wp-content/uploads/2023/12/IMG-20231201-WA0028.jpg)
![](https://calicutpost.com/wp-content/uploads/2023/12/IMG-20231201-WA0028-650x852.jpg)
മാൻമിയാസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ‘മൊത്തത്തി കൊഴപ്പാ’ എന്ന ചിത്രം തിയേറ്ററിലേക്ക് എത്തുന്നു. നവാഗത സംവിധായകൻ സോണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ സോണിയും വിപിൻലാലും ചേർന്നാണ് എഴുതിയിരിക്കുന്നത്. തെക്കൻ തിരുവിതാംകൂറിന്റെ സഹ്യപർവ്വതമലനിരകളാൽ ചുറ്റപ്പെട്ട ഒരു ഗ്രാമത്തിൽ നിന്ന് ആരംഭിക്കുന്ന കഥാപശ്ചാത്തലം പിന്നീട് തമിഴ്നാടിന്റെ ഉൾഗ്രാമങ്ങളിലേക്ക് നീളുന്നു.
![](https://calicutpost.com/wp-content/uploads/2023/11/shobhika-f-650x481.jpeg)
പുതുമുഖങ്ങളായ സോണി, കൊയിലാണ്ടി മേലൂർ സ്വദേശിയും, ഗായികയുമായ സ്നേഹ ഉണ്ണികൃഷ്ണൻ, സുഷാന്ത്, രതീഷ് എന്നിവർക്കൊപ്പം ടി എസ് രാജു, നസീർ സംക്രാന്തി, സുനിൽ സുഖദ, പ്രദീപ് പ്രഭാകർ, പ്രവീൺ മുഹമ്മ , രാജേഷ് ശർമ, മോളി കണ്ണമാലി, കോട്ടയം പ്രദീപ് , കല്ല്യാണി നായർ തുടങ്ങി ഒരുപിടി താരങ്ങളും ചിത്രത്തിൽ ഉണ്ട്.
കവിയും, എഴുത്തുകാരനുമായ സത്യചന്ദ്രൻ പൊയിൽക്കാവ് ഈ ചിത്രത്തിൽ ഗസ്റ്റ് റോളിൽ രംഗത്തുവരുന്നു. പൂവച്ചൽ ഖാദർ ഗാനരചന നിർവഹിച്ച അവസാന ചിത്രം കൂടിയാണിത്. പൂവച്ചൽ ഖാദറിന്റെ വരികൾക്ക് സതീഷ് വിശ്വ സംഗീതം നൽകി. വിധുപ്രതാപ് , ജ്യോത്സന ,അൻവർ സാദത്ത് എന്നിവർ ആലപിച്ചിരിക്കുന്നു. കോഴിക്കോട് , മൂന്നാർ , വാഗമൺ , തിരുവനന്തപുരം , തമിഴ്നാട്ടിലെ നാഗർകോവിൽ , തിരുനെൽവേലി, തൂത്തുക്കുടി തുടങ്ങിയ സ്ഥലങ്ങളിലായ് ചിത്രീകരണം പൂർത്തിയായ സിനിമ ഡിസംബർ 15 ന് തിയേറ്ററുകളിലേക്ക് എത്തുന്നു
Comments