കോഴിക്കോട് കോറണേഷന്‍, മുക്കം അഭിലാഷ്, റോസ് തിയേറ്ററുകളുടെ ഉടമ ചങ്ങരംകുളത്തുണ്ടായ അപകടത്തിൽ മരിച്ചു

കോഴിക്കോട്: മുക്കത്തെ അഭിലാഷ്, റോസ് തിയേറ്ററുകളുടെ ഉടമയായ കിഴുക്കാരകാട്ട് കെ ഒ ജോസഫ് ചങ്ങരംകുളത്തുണ്ടായ അപകടത്തിൽ മരിച്ചു.  74 വയസായിരുന്നു.കോഴിക്കോട്ടെ കോറണേഷന്‍, മുക്കം അഭിലാഷ്, റോസ് തുടങ്ങി എട്ടോളം തിയേറ്ററുകളുടെ ഉടമയാണ് കെ ഒ ജോസഫ് എന്ന അഭിലാഷ് കുഞ്ഞേട്ടൻ.

ജനുവരി 30ന് എറണാകുളത്ത് നിന്ന് കോഴിക്കോട്ടേക്ക് മടങ്ങവെ സുഹൃത്തിന്റെ ചങ്ങരംകുളത്തെ മാർസ് അവന്യൂ ബിൽഡിങ് കാണാനായി ഇറങ്ങിയതായിരുന്നു അദ്ദേഹം. കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് വീണ് അപകടം സംഭവിച്ചു എന്നാണ് പ്രാഥമിക വിവരം.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ തൃശ്ശൂർ അമല ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമാർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മുക്കത്തെ വീട്ടിൽ എത്തിയ്ക്കും. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 2:30ന് മുക്കം സേക്രട്ട് ഹാർട്ട് ചർച്ച് സെമിത്തേരിയിൽ നടക്കും.
Comments
error: Content is protected !!