കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണ് നാല് വയസ്സുകാരൻ മരിച്ചു

കൊണ്ടോട്ടി : കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണ് നാല് വയസ്സുകാരൻ മരിച്ചു. കൊണ്ടോട്ടി മുള്ളമടക്കൽ ശിഹാബുദ്ദീൻ-റസീന ദമ്പതികളുടെ മകൻ മുഹമ്മദ് ഐബക് ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ടാണ് അപകടo.

ഉടൻ വാഴക്കാട്ടെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഖബറടക്കം ഇന്ന്’ ഓമാനൂർ വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Comments
error: Content is protected !!