KOYILANDILOCAL NEWSUncategorized
ദേശീയ സൈക്കിൾ പോളോ മത്സരത്തിൽ മികച്ച പ്രകടനവുമായി കൊയിലാണ്ടിയിലെ താരങ്ങൾ
കൊയിലാണ്ടി: ഭോപ്പാലിൽ വച്ച് നടന്ന ദേശീയ സൈക്കിൾ പോളോ മത്സരത്തിൽ കേരളത്തിനു വേണ്ടി മൽസരിച്ച കൊയിലാണ്ടിയുടെ അഭിമാന താരങ്ങളായി ജാൻവി ശങ്കർ, ജനികാ ബി ശേഖർ, ധനലക്ഷ്മി
സബ് ജൂനിയര്‍ വിഭാഗത്തില്‍ കേരളം മൂന്നാം സ്ഥാനത്തും ജൂനിയര്‍ വിഭാഗത്തില്‍ നാലാം സ്ഥാനവുമാണ് കൈവരിച്ചത്. ജനിക സബ്ജൂനിയര്‍ വിഭാഗത്തിലും ജാന്‍വി, ധനലക്ഷ്മി എന്നിവര്‍ ജൂനിയര്‍ വിഭാഗത്തിലും ആണ് മത്സരിച്ചത്.
ജാന്‍വിയും ജനികയും സഹോദരിമാരാണ്. ചെങ്ങോട്ടുകാവ് വടക്കയില്‍ ബിജുവിന്റെയും ജി വി എച്ച് എസ് എസ് ലെനവീന ടീച്ചറുടെയും മക്കളാണ്. ധനലക്ഷ്മി കുറുവങ്ങാട് സ്വദേശികളായ ബാലന്റെയും ലത ടീച്ചറുടെയും മകളാണ്.
Comments