സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് സംബന്ധിച്ച സേവനങ്ങൾ തടസപ്പെടുന്നതായി വ്യാപക പരാതി

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് സംബന്ധിച്ച സേവനങ്ങൾക്ക് തടസം നേരിടുന്നതായി വ്യാപക പരാതി. വെബ്‌സൈറ്റ് നിരന്തരം തകരാറാകുന്നതു മൂലം പല സേവനങ്ങളും പൂര്‍ത്തിയാക്കാനാകുന്നില്ല. മോട്ടോര്‍വാഹനവകുപ്പിന്റെ കേന്ദ്രീകൃത സോഫ്റ്റ് വേറായ സാരഥിയിലെ തകരാറാണ് പ്രശ്നത്തിനു കാരണം. ഫീസടയ്ക്കാന്‍ കഴിയുന്നുണ്ടെങ്കിലും ഇടപാടു തീരും മുമ്പേ സമയപരിധി കഴിയും. തുടരണമെങ്കില്‍ ആദ്യം മുതലേ തുടങ്ങണം. അതിനിടയില്‍ എപ്പോള്‍ വേണമെങ്കിലും സൈറ്റ് തകരാറാകാം.

രണ്ടാഴ്ചയായി പ്രശ്നം തുടരുകയാണെന്ന് പറയുന്നു. സമയമേറെയെടുത്താണ് പലരും അപേക്ഷാനടപടികൾ പൂര്‍ത്തിയാക്കുന്നത്. ലൈസന്‍സ് എടുക്കല്‍, പുതുക്കല്‍, ലേണേഴ്സ് എടുക്കല്‍ തുടങ്ങിയവ ഇതുമൂലം സ്തംഭിച്ചിരിക്കുകയാണ്. ലൈസന്‍സ് കാലാവധി തീരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കുന്നവരെയാണ് ഇത് ഏറെ ബാധിക്കുന്നത്. കാലാവധി തീരുംമുന്‍പ് ലൈസന്‍സ് പുതുക്കിയില്ലെങ്കില്‍ വാഹനമോടിക്കാന്‍ പറ്റാത്ത സ്ഥിതിയാകും. ഡ്രൈവിങ് സ്‌കൂളുകാരെയും പ്രശ്നം നല്ല രീതിയില്‍ ബാധിച്ചിട്ടുണ്ട്.

Comments
error: Content is protected !!