KERALA
ഈ വർഷത്തെ ഹജ്ജ് നറുക്കെടുപ്പ് പൂർത്തിയായി
മലപ്പുറം: ഈ വർഷത്തെ ഹജ്ജ് നറുക്കെടുപ്പ് പൂർത്തിയായി. ഡൽഹിയിൽ ന്യൂനപക്ഷ മന്ത്രാലയത്തിലായിരുന്നു നറുക്കെടുപ്പ് നടന്നത്. കേരളത്തിൽനിന്ന് ജനറൽ വിഭാഗത്തിൽ 11,942 പേർക്കാണ് അവസരം. സംസ്ഥാനത്തു നിന്ന് 24,748 പേരാണ് അപേക്ഷിച്ചത്. ബാക്കിയുള്ള 8,008 പേരെ കാത്തിരിപ്പ് പട്ടികയിൽ ഉൾപ്പെടുത്തും.
70 വയസ്സ് വിഭാഗത്തിൽനിന്നുള്ള 1,250 പേരെയും പുരുഷ മെഹ്റമില്ലാത്ത വനിതകളുടെ വിഭാഗത്തിൽനിന്ന് 3,584 പേരെയും നറുക്കെടുപ്പില്ലാതെ തിരഞ്ഞെടുത്തിരുന്നു. ഇതോടെ മൊത്തം 16,776 പേർക്ക് സംസ്ഥാനത്തു നിന്ന് ഹജ്ജിന് അവസരംകിട്ടും.
ഇവരുടെ വിവരങ്ങൾ ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ ( https://www.hajcommittee.gov.in/) ലഭ്യമാണ്. കവർ നമ്പർ ഉപയോഗിച്ച് അപേക്ഷകർക്ക് പരിശോധിക്കാം.
Comments