KERALA

ട്രാഫിക് നിയമലംഘനങ്ങളുടെ പിഴ ഓണ്‍ലൈനായി അടയ്ക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ്

 

തിരുവനന്തപുരം : ട്രാഫിക് നിയമലംഘനങ്ങളുടെ പിഴ ഓണ്‍ലൈനായി അടയ്ക്കുമ്പോള്‍ ഏറെ ജാഗ്രത പാലിക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ മുന്നറിയിപ്പ്. ഇ- ചലാനുകളുടെ പിഴ അടയ്ക്കാന്‍ ഉപയോഗിക്കുന്ന ഔദ്യോഗിക വെബ്‌സൈറ്റുകള്‍ക്ക് സമാനമായി പൊതുജനങ്ങളെ കബളിപ്പിക്കാന്‍ ലക്ഷ്യമിട്ട് നിരവധി വെബ്‌സൈറ്റുകള്‍ ലഭ്യമാകുന്നതായി വ്യാപകമായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് വ്യാജ വെബ്‌സൈറ്റുകളുടെ കെണിയില്‍ വീഴരുതെന്ന് മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്‍കിയത്.

‘പരിവാഹന്‍ സേവ ( PARIVAHAN SEWA) എന്ന പൊതുവായ സൈറ്റ് വഴിയോ https://echallan.parivahan.gov.in എന്ന ലിങ്ക് വഴിയോ ഇ -ചലാൻ നോട്ടീസില്‍ ലഭ്യമായിട്ടുള്ള ക്യു ആർ കോഡ് സ്‌കാന്‍ ചെയ്‌തോ മാത്രം ഈ ചലാനുകളുടെ പിഴ അടക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. സമാനമായ പേരുകളിലുള്ള മറ്റ് സൈറ്റുകള്‍ മുഖാന്തിരം കബളിക്കപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ പാലിക്കുക.’- മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പ്:

മോട്ടോര്‍ വാഹനവുമായി ബന്ധപ്പെട്ടും ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധപ്പെട്ടും വിവിധ സര്‍വീസുകള്‍ക്ക് അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുമ്പോഴും, ഇ- ചെല്ലാന്‍ (E chellan) പോലെ വാഹനങ്ങളുടെ ട്രാഫിക് നിയമലംഘനങ്ങളുടെ പിഴ അടയ്ക്കുമ്പോഴും പൊതുജനങ്ങളെ കബളിപ്പിക്കുന്ന രീതിയില്‍ സമാനമായ പേരുകളുള്ള വെബ്‌സൈറ്റുകള്‍ നിലവില്‍ ലഭ്യമാകുന്നതായി വ്യാപകമായ പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. പരിവാഹന്‍ സേവ ( PARIVAHAN SEWA) എന്ന പൊതുവായ സൈറ്റ് വഴിയോ https://echallan.parivahan.gov.in എന്ന ലിങ്ക് വഴിയോ ഈ ചെല്ലാന്‍ നോട്ടീസില്‍ ലഭ്യമായിട്ടുള്ള QR കോഡ് സ്‌കാന്‍ ചെയ്‌തോ മാത്രം ഈ ചെല്ലാനുകളുടെ പിഴ അടക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. സമാനമായ പേരുകളിലുള്ള മറ്റ് സൈറ്റുകള്‍ മുഖാന്തിരം കബളിക്കപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ പാലിക്കുക.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button