ജീവനക്കാരില്ല: വാണിമേല്‍ പഞ്ചായത്ത് അധികൃതര്‍ നിവേദനം നല്‍കി
വാണിമേല്‍: വാണിമേല്‍ ഗ്രാമ പഞ്ചായത്തില്‍ ഉദ്യോഗസ്ഥരുടെ ഒഴിവുകാരണം ഉണ്ടായിട്ടുള്ള പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ഭരണസമിതി അംഗങ്ങള്‍ പഞ്ചായത്ത് വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് നിവേദനം നല്‍കി.
രണ്ട് യു ഡി ക്ലര്‍ക്ക്, രണ്ട് ക്ലാര്‍ക്കുമാര്‍, ഓഫീസ് അസിസ്റ്റന്റ്, ഓവര്‍സിയര്‍ തുടങ്ങിയവരുടെ ഒഴിവുകള്‍ നികത്താത്തതിനാല്‍ ഓഫീസിന്റെ പ്രവര്‍ത്തനം താളം തെറ്റിയിരിക്കുകയാണ്. പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ കൃത്യമായി ലഭിക്കാത്തതിനാല്‍ പഞ്ചായത്ത് അധികൃതര്‍ ഏറെ പ്രയാസം അനുഭവിക്കുകയാണ്.
നിലവിലെ ദുരവസ്ഥ പരിഹരിക്കുന്നതിന്ന് അടിയന്തിര പരിഹാരം ഉണ്ടാക്കാന്‍ വേണ്ടിയാണ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി സുരയ്യയുടെ നേതൃത്വത്തില്‍ വൈസ് പ്രസിഡന്റ് സെല്‍മ രാജു, സ്ഥിരം സമിതി ചെയര്‍മാന്മാരായ ടി കെ മുഫീദ, എ ചന്ദ്രബാബു, മെമ്പര്‍മാരായ എം കെ മജീദ്, വി കെ മൂസ്സ, റസാക് പറമ്പത്ത്, ശാരദ, ജാന്‍സി, കെ പി മിനി, അനസ് നങ്ങാണ്ടി തുടങ്ങിയവര്‍ ഉദ്യോഗസ്ഥരെ കണ്ട് ചര്‍ച്ച നടത്തിയത്.