വെളിയണ്ണൂർ ചല്ലി കൃഷി യോഗ്യമാക്കണം; മുസ്ലിംലീഗ്
അരിക്കുളം: അരിക്കുളം, കീഴരിയൂർ പഞ്ചായത്തുകളിലും കൊയിലാണ്ടി നഗരസഭയിലുമായി വ്യാപിച്ചു കിടക്കുന്ന 260 ഓളം ഹെക്ടർ തരിശ് സ്ഥലത്തിന്റെ അടിസ്ഥാനസൗകര്യം ഒരുക്കുന്നതിന് വേണ്ടി സർക്കാർ 20 കോടി 70ലക്ഷം രൂപ അനുവദിച്ചെങ്കിലും യാതൊരു പ്രവർത്തിയും ഇതുവരെ ആരംഭിച്ചിട്ടില്ല. മുൻപ് വലിയ തോതിൽ നെൽകൃഷി ചെയ്തിരുന്ന ഇവിടെ ഇപ്പോൾ പായലും പുല്ലും നിറഞ്ഞിരുക്കുകയാണ്.
ഈ പ്രദേശത്ത് കൃഷി ആരംഭിക്കുന്നതോടുകൂടി വർധിച്ചു വരുന്ന അരിയുടെ വില ഒരു പരിധി വരെ പിടിച്ചു നിർത്താൻ കഴിയും. വിളവെടുത്ത് ഇവിടെത്തന്നെ സംസ്കരിച്ച് വെളിയണ്ണൂർ ബ്രാൻ്റ് എന്ന പേരിൽ അരി കയറ്റി അയക്കാനും വില്പന നടത്താനും കഴിയും. പ്രാദേശികമായി ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇതുവഴി സാധിക്കും. പ്രാദേശിക ടൂറിസത്തിനും സാധ്യതയുണ്ട്. വെളിയണ്ണൂർ ചല്ലി കൃഷി യോഗ്യമാക്കുന്നതിനുള്ള സത്വര നടപടികൾ സർക്കാറിൻ്റെ ഭാഗത്തു നിന്നും ഉണ്ടാവണമെന്ന് അരിക്കുളം പഞ്ചായത്ത് മുസ്‌ലിം ലീഗ് സ്പെഷൽ കൺവൻഷൻ ആവശ്യപ്പെട്ടു.
ആസന്നമായ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ബൂത്ത് സമിതി അംഗങ്ങൾക്ക് നൽകിയ പ്രത്യേക പരിശീലന പരിപാടിയായ ഇന്ത്യ 24 പ്രിപ്പറേഷൻ മീറ്റ് ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് എസ് പി കുഞ്ഞമ്മത് ഉദ്ഘാടനം ചെയ്തു. ഇ കെ അഹമ്മദ് മൗലവി അധ്യക്ഷം വഹിച്ചു
ഖത്തർ കെ എം സി സി ഭാരവാഹികളായ ജാലിസ് ഇ എം , കാസിം എൻ എം, മുഹമ്മദ് അസ്‌ലം കെ, റാഷിദ് സി വി, അജ്മാൻ കെ എം സി സി നിയോജകമണ്ഡലം ട്രഷറർ ഹംസ കെ എം,ദുബായ് കെ എം സി സി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലാം കാപ്പുമ്മൽ, എന്നിവർക്ക് പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മറ്റി സ്വീകരണം നൽകി.