ഹോട്ടലിനു മുന്നിൽ ധർണ്ണ നടത്തും

കൊയിലാണ്ടി: നിരന്തരമായി മാലിന്യം പുറത്തേക്ക് തള്ളുന്ന എം.ആര്‍.ആര്‍. ഹോട്ടല്‍ അടച്ച് പൂട്ടുക. റെസിഡന്‍സ് സെക്രട്ടറിയെ മര്‍ദ്ധിച്ച ഗുണ്ടകളെ ഉടനടി അറസ്റ്റ് ചെയ്യുക. ഹോട്ടലുടമക്ക് കൂട്ട് നില്‍ക്കുന്ന ആരോഗ്യവകുപ്പ് ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ക്കെതിരെ നടപടി സ്വീകരിക്കുക. മലിനജലം ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്യുന്നത് നിര്‍ത്തുക. തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് തിങ്കളാഴ്ച തിരുവങ്ങൂരിലെ എം.ആര്‍.ആര്‍. ഹോട്ടലിനു മുന്നില്‍ വൈകീട്ട് 4 മണിക്ക് ധര്‍ണ്ണ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Comments

COMMENTS

error: Content is protected !!