വാവുബലിയോടനുബന്ധിച്ച് കൊയിലാണ്ടി – മൂടാടി ഉരു പുണ്യകാവ് ക്ഷേത്രത്തിൻ്റെ നേത്യത്വത്തിൽ നടന്ന ബലിതർപ്പണം

കൊയിലാണ്ടി: പിതൃമോക്ഷ പുണ്യം തേടി ആയിരങ്ങൾ ബലിതർപ്പണം നടത്തി. പ്രസിദ്ധമായ മൂടാടി ഉരുപുണ്യകാവിൽ ആയിരകണക്കിനാളുകൾ ബലിതർപ്പണം നടത്തി. ഉപ്പാലക്കണ്ടിക്ഷേത്രത്തിൻ്റെ ആഭിമുഖ്യത്തിൽ ഹാർബറിനു സമീപം ബലിതർപ്പണത്തിനായി ആയിരങ്ങൾ എത്തിയിരുന്നു. കണയങ്കോട് കുട്ടോത്ത് സത്യനാരായണ ക്ഷേത്രത്തിൻ്റെ ആഭിമുഖ്യത്തിൽ ബലിതർപ്പണം നടത്തി. സുഖലാലൻ ശാന്തി  ബലിതർപ്പണത്തിന് നേതൃത്വം നൽകി. 

Comments

COMMENTS

error: Content is protected !!