മേപ്പയ്യൂരിൽ കീരിയുടെ ആക്രമണത്തിൽ ഒമ്പതുപേർക്ക് പരിക്ക്

മേപ്പയ്യൂർ: മേപ്പയ്യൂരിൽ കീരിയുടെ ആക്രമണത്തിൽ ഒമ്പതുപേർക്ക് പരിക്ക്. ടൗണിൽ വിവിധ ആവശ്യങ്ങൾക്ക് എത്തിയവർക്കാണ് കടിയേറ്റത്. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം.

 

പലചരക്ക് വ്യാപാരി കൊല്ലറോത്ത് ഹസനും (70) സിൽവാന ടെക്സ്റ്റയിൽസ് ജീവനക്കാരനായ എടക്കയിൽ സ്വദേശി രാജേന്ദ്രൻ കൊല്ലറങ്ങാട്ടിനും (53) കടയിൽ ജോലിചെയ്യുന്നതിനിടെയാണ് കീരിയുടെ കടിയേറ്റത്. ഓട്ടോഡ്രൈവറായ ഷൈജു കുറ്റിപ്പുറത്ത്മീത്തലിനും (35) ജോലിക്കിടെയാണ് കടിയേറ്റത്; മറ്റുള്ളവർക്ക് റോഡിൽവെച്ചും. മഠത്തുംഭാഗം സ്വദേശികളായ സഹോദരങ്ങൾ മിയ എടത്തിൽ (എട്ട്), മിഹ എടത്തിൽ (അഞ്ച്), മെഡിക്കൽ വിദ്യാർഥിയായ ബബിനാസ് പടിക്കൽ (23), പാവട്ട് കണ്ടിമുക്ക് സ്വദേശി ദിബീഷ് കിളിയന്നകണ്ടി (35), കാരയാട് സ്വദേശി നാഗത്ത് താഴക്കുനി രാമചന്ദ്രൻ (62), പശ്ചിമബംഗാൾ സ്വദേശി അഭിജിത് (22) എന്നിവരാണ് കടിയേറ്റ മറ്റുള്ളവർ.

 

പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ പ്രാഥമികശുശ്രൂഷകൾക്കുശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Comments

COMMENTS

error: Content is protected !!