പൊതുമരാമത്ത് പ്രവൃത്തികളിൽ സമൂഹം കാവൽക്കാരായി മാറണം മന്ത്രി റിയാസ്

പൊതുമരാമത്തു പ്രവൃത്തികളിൽ പൊതു സമൂഹം കാവൽക്കാരായി മാറണമെന്നും വെറും കാഴ്ചക്കാരാകരുതെന്നും സംസ്ഥാന പൊതുമരാമത്തു വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ് അഭ്യർത്ഥിച്ചു. കുറുവങ്ങാട് തീപ്പെട്ടിക്കമ്പനി ചേലിയ കാഞ്ഞിലശ്ശേരി വരെയുള്ള റോഡിലെ ആദ്യ റീച്ച് എളാട്ടേരി നടയ്ക്കലിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരു പ്രവൃത്തി പൂർത്തിയായാൽ അതിൻ്റെ പരിപാലന കാലാവധിയെ കുറിച്ച് ജനങ്ങൾക്ക് അറിയാൻ കഴിയണം.

പരിപാലന കാലാവധിയിൽ ഏതെങ്കിലും പ്രവൃത്തിക്ക് തകരാറ് ഉണ്ടെന്ന് കണ്ടാൽ  മാറ്റാനുള്ള ചുമതല ബന്ധപ്പെട്ട കരാറുകാർക്കായിരിക്കും. ഇത് പൊതുജനക്കൾക്ക് മനസ്സിലാക്കി കൊടുക്കാനാണ് സംസ്ഥാനത്ത് മുഴുവൻ നിയോജക മണ്ഡലങ്ങളിലും പരിപാലന കാലാവധി പരസ്യപ്പെടുത്താൻ തീരുമാനിച്ചത്.കുറുവങ്ങാട് തീപ്പെട്ടിക്കമ്പനി മുതൽ കാഞ്ഞിലശ്ശേരി വരെയുള്ള റോഡുപ്രവൃത്തിയിൽ എളാട്ടേരി നടയ്ക്കൽ വരെയുള്ള 2.650 കിമീറ്റർ പ്രവൃത്തിയുടെ ഉദ്ഘാടനമാണ് മന്ത്രി നിർവ്വഹിച്ചത്.3.80 മീറ്റർ വീതിയുള്ള റോഡ് 5 മീറ്ററായി മാറും. ഒരു കലുങ്ക് പുതുക്കിപ്പണിയുകയും 150 മീറ്റർ നീളത്തിൽ വെള്ളക്കെട്ടുള്ള ഭാഗങ്ങൾ ഉയർത്തി സാധ്യമായ ഭാഗങ്ങളിൽ കാനകൾ നിർമിക്കുകയും സ്ലാബിട്ട് മൂടുകയും ചെയ്യും.

യോഗത്തിൽ കാനത്തിൽ ജമീല എംഎൽഎ അധ്യക്ഷയായി.എക്സി എഞ്ചിനീയർ വി കെ ഹാഷിം റിപ്പോർട്ട് അവതരിപ്പിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി ബാബുരാജ്, നഗരസഭാ വൈസ് ചെയർമാൻ കെ സത്യൻ, ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡൻ്റ് ഷീബ മലയിൽ, വൈസ് പ്രസിഡൻ്റ് പി വേണു, ഇ കെ അജിത്ത്, ഗീത കാരോൽ, കെ ഷിജു, ഇ കെ ജുബീഷ്, ബിന്ദു മുതിരക്കണ്ടത്തിൽ, ജ്യോതി നളിനം, അനിൽ പറമ്പത്ത്, പി ചാത്തപ്പൻ, മുരളി തോ റോത്ത്, ബാബു പഞ്ഞാട്ട്, പി കെ ബാലകൃഷ്ണൻ കിടാവ്, ടി വി സാദിഖ്, ജയ് കിഷ് എന്നിവർ സംസാരിച്ചു. സൂപ്രണ്ടിംഗ് എഞ്ചിനീയർ ഇ ജി വിശ്വ പ്രകാശ് സ്വാഗതവും എഎക്സ് ഇ ഒ സുനിത നന്ദിയും പറഞ്ഞു.

Comments

COMMENTS

error: Content is protected !!