തൊഴിലുറപ്പു  പദ്ധതി: ജി.ഐ.എസ് സര്‍വ്വെ നടത്തും


തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റെടുത്ത പദ്ധതികള്‍ നടപ്പിലാക്കുന്നതിന്,  ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം പ്രകാരം  സര്‍വ്വെ നടത്തും. എന്യൂമറേറ്റര്‍മാര്‍ ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലെയും  പുരയിടവും സ്വകാര്യ ഉടമസ്ഥതയിലുള്ള മറ്റ് ഭൂമികളും പൊതുസ്ഥലങ്ങളും സന്ദര്‍ശിച്ച് പ്രസ്തുത സ്ഥലത്ത് നടത്താനുദ്ദേശിക്കുന്ന പ്രവൃത്തികള്‍    മൊബൈല്‍    ആപ്പ്     മുഖേന     രേഖപ്പെടുത്തും.  മുന്‍കൂട്ടി സര്‍വ്വെ ചെയ്ത സ്ഥലങ്ങളില്‍ മാത്രമെ 2020-21 സാമ്പത്തിക വര്‍ഷം മുതല്‍ തൊഴിലുറപ്പു പദ്ധതികള്‍ നടപ്പാക്കുകയുള്ളൂ.
ജി.ഐ.എസ് സര്‍വ്വെയില്‍പ്പെടുത്തുന്നതിന് സംസ്ഥാനത്ത് 100 ഗ്രാമപഞ്ചായത്തുകളെയാണ് തിരഞ്ഞെടുത്തത്. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ കക്കോടി, ചേളന്നൂര്‍ ഗ്രാമപഞ്ചായത്തുകള്‍  ഇതിലുള്‍പ്പെട്ടതായും  എല്ലാ വീടുകളിലും എത്തുന്ന എന്യൂമറേറ്റര്‍മാര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കി സഹകരിക്കണമെന്നും ചേളന്നൂര്‍ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ അറിയിച്ചു. സര്‍വ്വെയില്‍ ഉള്‍പ്പെടാത്ത സ്ഥലങ്ങളില്‍ ഒരു കാരണവശാലും  തൊഴിലുറപ്പു പദ്ധതികള്‍ ഏറ്റെടുക്കാന്‍ സാധ്യമാവില്ല എന്നതിനാല്‍ പൊതുജനങ്ങള്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്നും ഓപീസര്‍ അറിയിച്ചു.

Comments

COMMENTS

error: Content is protected !!