കരിപ്പൂര്‍ വിമാനത്താവളത്തില്‍ ക്യാപ്സ്യൂൾ രൂപത്തില്‍ കടത്താന്‍​‍ ​ ​‍ശ്രമിച്ച 55 ലക്ഷംരൂപയുടെ ​‍സ്വര്‍ണ്ണം പിടച്ചെടുത്തു

 

കോഴിക്കോട്: കര്‍ശന പരിശോധനകള്‍ തുടരുന്നതിനടെ കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി. ക്യാപ്സ്യൂൾ രൂപത്തിലാക്കി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 1117 ഗ്രാം സ്വർണമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്.

മലപ്പുറം മൂർക്കനാട് സ്വദേശി റാഷിദിൽ നിന്നാണ് സ്വർണം പിടികൂടിയത്.ഷാർജയിൽ നിന്നും എയർ അറേബ്യയുടെ വിമാനത്തിൽ എത്തിയതായിരുന്നു ഇയാള്‍. ക്യാപ്സ്യൂൾ രൂപത്തിലാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമിശ്രിതമാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. വിപണിയിൽ ഇതിന്‌ ഏകദേശം 55 ലക്ഷം രൂപ വില വരും.

തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ വൻസംഘം തന്നെ പിടിയിലാവുകയും എൻഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജൻസികൾ അന്വേഷണം സജീവമാക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് സ്വർണക്കടത്ത് തുടരുകയാണ്. കുഴമ്പ് രൂപത്തിലാക്കിയും അടിവസ്ത്രത്തിലും ദേഹത്തും ഒളിപ്പിച്ചുമാണ് കൂടുതല്‍പ്പേരും സ്വർണം കടത്തി കൊണ്ടുപോകാൻ ശ്രമിക്കുന്നത്.

Comments

COMMENTS

error: Content is protected !!