കോവിഡ് 19 പശ്ചാത്തലത്തിൽ കൊയിലാണ്ടി നഗരത്തിലെ കച്ചവടം ക്രമീകരിക്കും

കോവിഡ് 19പശ്ചാത്തലത്തിൽ കൊയിലാണ്ടി നഗരസഭയിലെ കച്ചവടം ക്രമീകരിക്കുന്നതിനായി നഗരസഭ വിളിച്ചുചേർത്ത വ്യാപാരി സംഘടനാ പ്രതിനിധികളുമായുള്ള യോഗത്തിൽ  തീരുമാനിച്ചു.
* പ്രവർത്തന സമയം 10 മുതൽ 7 വരെയാക്കണം
* കോഴിക്കടകൾ തിരക്കുകൾ ഇല്ലാതെ ക്രമീകരണം
* അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ നിർബന്ധമായി തുറക്കണം.
* ഭക്ഷണ സാധനങ്ങളുടെ പൂഴ്ത്തിവയ്പ്പും വില വർന്ധനവും ഇല്ലന്ന് കച്ചവടക്കാർ ഉറപ്പ് വരുത്തണം.
* കച്ചവട സ്ഥാപനങ്ങൾക്ക് മുൻപിൽ ജനങ്ങൾ കൂട്ടം കൂടി നിൽക്കുന്നത് ഒഴിവാക്കുക.
* സ്റ്റോക്കിനനുസരിച്ച് എല്ലാവർക്കും ലഭ്യമാക്കുന്ന വിധത്തിൽ സാധനങ്ങൾ വിൽപ്പന നടത്തണം.
* പൊതു ആരോഗ്യ സംരക്ഷണത്തിനായി ജീവനക്കാരുടെ സംരക്ഷണത്തിനായി മുഴുവൻ കച്ചവടക്കാരും സംവിധാനങ്ങൾ ഒഴിവാക്കണം.
* പരമാവധി കടകൾക്കു മുന്നിലും ഹാൻഡ് വാഷിംഗ് സംവിധാനമൊരുക്കുക.
* വനിതകൾ, കുട്ടികൾ, പ്രായമായവർ പ്രത്യേക പരിഗണന നൽകണം.
യോഗത്തിൽ നഗരസഭാ ചെയർമാൻ അഡ്വ: കെ സത്യൻ അധ്യക്ഷത വഹിച്ചു.വ്യാപാര സംഘടന പ്രതിനിധികളായ കെ.എം രാജീവൻ, കെ.പി ശ്രീധരൻ,കെ.കെ.നിയാസ്, ഇ.പി.രതീഷ് എന്നിവർ പങ്കെടുത്തു.
Comments

COMMENTS

error: Content is protected !!