അകലാപ്പുഴ ശുചീകരണം മാതൃകയായി

അകലാപ്പുഴയെ മാലിന്യങ്ങളിൽ നിന്ന് വീണ്ടെടുക്കാൻ “സേവ് അകലാപ്പുഴ” പ്രവർത്തകർ നടത്തിയ ശുചീകരണ യജ്ഞം മാതൃകയായി. പുഴയോരത്ത് വലിച്ചെറിഞ്ഞ ടൺ കണക്കിന് മാലിന്യങ്ങളാണ് പ്രവർത്തകർ നീക്കം ചെയ്തത്. തിങ്കളാഴ്ച നടന്ന പരിപാടിയിൽ വനിതാ പങ്കാളിത്തവും ശ്രദ്ധേയമായി. അശ്രദ്ധമായി വലിച്ചെറിഞ്ഞ കുപ്പികൾ, പ്ലാസ്റ്റിക് സഞ്ചികൾ, വിവിധ സ്ഥലങ്ങളിൽ നിന്നും ഒഴുകി വന്ന മാലിന്യക്കൂനകൾ, എന്നിവ വളണ്ടീയർമാർ ശുചീകരിച്ചു.

ഒരു കിലോമീറ്ററോളം ദൂരത്താണ് ശുചീകരണ പ്രവൃത്തി നടന്നത്. ശുചീകരണ പ്രവൃത്തികൾക്ക് സേവ് അകലാപ്പുഴ സെക്രട്ടറി കുഞ്ഞബ്‌ദുള്ള ചിറക്കര , പ്രസിഡന്റ് ദിനേശ് കുമാർ എന്നിവർ നേതൃത്വം നൽകി .വരും ദിവസങ്ങളിലും പുഴ സംരക്ഷണ, ശുചീകരണ പ്രവർത്തികൾ തുടരുമെന്ന് സംഘാടകർ അറിയിച്ചു.

Comments

COMMENTS

error: Content is protected !!