KOYILANDILOCAL NEWS
അഗ്നിപഥ് പദ്ധതിയെപ്പറ്റി ബോധവത്കരണ ക്ലാസ് നടത്തി
ഭാരതീയ മത്സ്യപ്രവർത്തക സംഘത്തിൻ്റെയും ഭാരതീയ പൂർവ്വ സൈനിക് സേവാ പരീക്ഷത്തിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ അഗ്നിപഥ് പദ്ധതിയെപ്പറ്റി ബോധവത്കരണ ക്ലാസ് നടത്തി. കൊയിലാണ്ടി ശ്രീ ഗുരുജി വിദ്യാനികേതനിൽ വെച്ച് നടത്തിയ ക്ലാസിൽ പൂർവ്വ സൈനിക് സേവാ പരീക്ഷത്ത് സംസ്ഥാന ജന:സെക്രട്ടറി മുരളീധർ ഗോപാൽ ഉത്ഘാടനം ചെയ്തു. ബി എം പി എസ് ജില്ലാ വൈ: പ്രസിഡൻ്റ് സുന്ദരൻ പുതിയാപ്പ അദ്ധ്യക്ഷം വഹിച്ചു. കരുണാകരൻ മാറാട് (ബി എം പി എസ് ജില്ലാ പ്രസിഡൻറ്), രജി കെ എം ( സേവാഭാരതി ), പി പി സന്തോഷ്(ബി എം പി എസ് സംസ്ഥാന സമിതി അംഗം), സംജാത് എം ജി, പി പി മണി എന്നിവർ സംസാരിച്ചു. പി കെ രാമൻ സ്വാഗതം പറഞ്ഞ യോഗത്തിൽ പിപി വിനായകൻ നന്ദി പറഞ്ഞു. 150 ൽ പരം യുവതി യുവാക്കൾ പങ്കെടുത്ത പരിപാടിയിൽ മുരളീധർ ഗോപാൽ ക്ലാസെടുത്തു.
Comments