അടിയന്തിരാവസ്ഥവിരുദ്ധദിനം ആചരിച്ചു

പയ്യോളി: എൽ ജെ ഡി തുറയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേത്യത്വത്തിൽ ജൂൺ 25 അടിയന്തരാവസ്ഥ വിരുദ്ധ ദിനത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. എൽ ജെ ഡി കോഴിക്കോട് ജില്ലാ സെക്രട്ടറിയും , ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ എം പി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. എം. മധു അദ്ധ്യക്ഷനായിരുന്നു. എച്ച് എം എസ്സ് ജില്ലാ വൈസ് പ്രസിഡണ്ട് കെ വി ബാലൻ അടിയന്തിരാവസ്ഥക്കെതിരെ നടത്തിയ രാജ്യത്തെ സോഷ്യലിസ്റ്റുളുടെ പോരാട്ടങ്ങളെക്കുറിച്ച് വിശദീകരിച്ചു. തുറയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ മാവുള്ളാട്ടിൽ, പഞ്ചായത്തങ്കം നജില അഷറഫ്, വള്ളിൽ പ്രഭാകരൻ, കെ ടി രതീഷ്, കെ വി വിനീതൻ, മനൂപ് മലോൽ, ഒ എം സതീശൻ എന്നിവർ സംസാരിച്ചു. ശശി സി കെ സ്വാഗതവും കെ ടി പ്രമോദ് നന്ദിയും പറഞ്ഞു.

Comments

COMMENTS

error: Content is protected !!