LOCAL NEWS
അകാലത്തിൽ വിട്ടു വിരിഞ്ഞ അഡ്വ.ആർ. യു.ജയശങ്കറിന്റെ ഇരുപത്തി നാലാം ചരമവാർഷികത്തിൽ ഓർമ്മ സദസ്സ് നടത്തി
കൊയിലാണ്ടി – കൊയിലാണ്ടി ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ, കൊയിലാണ്ടി ബാറിലെ പ്രമുഖ അഭിഭാഷകനും , സാമൂഹ്യ, സാംസ്ക്കാരിക പ്രവർത്തകനും , അകാലത്തിൽ വിട്ടു വിരിഞ്ഞ അഡ്വ.ആർ. യു.ജയശങ്കറിന്റെ ഇരുപത്തി നാലാം ചരമവാർഷികത്തിൽ ഓർമ്മ സദസ്സ് നടത്തി. Adv. ജയശങ്കർ മികച്ച സാമുഹ്യ പ്രവർത്തകനും , മാതൃക അഭിഭാഷകനുമായിരുന്നു വെന്ന് ഓർമ്മ സദസ്സ് പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് ജില്ലാ ജഡ്ജ് (പോക്സോ ) ശ്രീ . ടി.പി. അനിൽ പറഞ്ഞു. ബാർ അസോസിയേഷൻ പ്രസിഡന്റ് Adv. വി സത്യൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി Adv. ഉമേന്ദ്രൻ സ്വാഗതവും, Adv. ബിനോയ് ദാസ് നന്ദിയും പറഞ്ഞു. മജിസ്ടേറ്റ് ശ്രീമതി ശ്രീജാ ജനാർദ്ദനനൻ നായർ , മുൻസിഫ് ശ്രീമതി ആമിന കുട്ടി, അഭിഭാഷകരായ ടി.കെ.രാധാകൃഷ്ണൻ , കെ ടി. ശ്രീനീവാസൻ ,ഷജിത്ത് ലാൽ, എൻ.എസ്., ശ്രീമതി, ലക്ഷ്മിബായ് എന്നിവർ പ്രസംഗിച്ചു.
Comments