സ്വാതിയ്ക്ക് സ്നേഹഭവനമൊരുങ്ങി


വിഷൻ 2021-26 ൻ്റെ ഭാഗമായുള്ള സ്നേഹ ഭവനം പദ്ധതി പ്രകാരം കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിൻ്റെ നേതൃത്വത്തിൽ  കേരളത്തിലൊട്ടാകെ 200 ഓളം സ്നേഹഭവനങ്ങളാണ് നിർമിച്ച് നൽകുന്നത്.
കേരളത്തിലെ നാലാമത്തെതും വടകര വിദ്യാഭ്യാസ ജില്ലയിലെ ഒന്നാമത്തേതുമായ സ്നേഹഭവനം കൊയിലാണ്ടി ഉപജില്ലയിലെ തുവക്കോട് , കെ കെ കിടാവ് മെമ്മോറിയൽ യുപി സ്കൂളിലെ സ്വാതി എന്ന കുട്ടിക്ക് വേണ്ടി പൂർത്തിയായി.
പ്രസ്തുത വീടിൻ്റെ താക്കോൽ കൈമാറ്റംഇന്ന് കാലത്ത് കേരള സംസ്ഥാന ടൂറിസം – പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. ചടങ്ങിൽ ശ്രീമതി കാനത്തിൽ ജമീല എം എൽ എ അധ്യക്ഷത വഹിച്ചു.കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന സെക്രട്ടറി ശ്രീ എൻ.കെ പ്രഭാകരൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. എൽ എ സെക്രട്ടറി ബഷീർ വടക്കയിൽ റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ .ബ്ലോക്പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി ബാബുരാജ് . ബിന്ദു സോമൻ, എം ഷീല ,ബേബി സുന്ദർരാജ് . വാസു സി കെ (ഡി ഇ ഒ വടകര) ശ്രീമതി പി പി സുധ (എ.ഇ ഒ ) ശ്രീ യൂസഫ് നടുവണ്ണൂർ, ശ്രീമതി കെ ചന്ദ്രമതി,ശ്രീ ഷാജി എൻ ബൽറാം, ശ്രീ പ്രവീൺ പി ശ്രീ എം.പി അശോകൻ ,ശ്രീ കെ .പി പ്രകാശൻ,അധ്യാപക സംഘടനാ പ്രതിനിധികൾ പങ്കെടുത്തു സതി കിഴക്കയിൽ സ്വാഗതവും കെ പി പ്രകാശൻ നന്ദിയും പ്രകടിപ്പിച്ചു.

Comments

COMMENTS

error: Content is protected !!