ദയാബായിയുടെ നിരാഹാരം; കാട്ടിൽപ്പീടിക ഐക്യദാർഢ്യസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധവും ധർണ്ണയും നടത്തി


കോഴിക്കോട്: കാട്ടിൽപ്പീടിക കഴിഞ്ഞ 10 ദിവസമായി സെക്രട്ടേറിയറ്റിനു മുൻപിൽ നിരാഹാര സമരം നടത്തുന്ന ലോകപ്രശസ്തയായ മനുഷ്യാവകാശ പ്രവർത്തക ദയാബായിയുടെ ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കാട്ടിൽപ്പീടിക ഐക്യദാർഢ്യസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധവും ധർണ്ണയും നടത്തി.

82 വയസ്സുള്ള ദയാബായിയുടെ ജീവൻ രക്ഷിക്കേണ്ടത് കേരളത്തിലെ ഓരോരുത്തരുടെയും കടമയാണെന്നും സർക്കാർ ഉടൻ തന്നെ സമരസമിതിയുമായി ചർച്ച നടത്തി സമരം ഒത്തുതീർപ്പാക്കണമെന്നും ഐക്യദാർഢ്യം ഉദ്ഘാടനം ചെയ്തുകൊണ്ട് കെ. റെയിൽ വിരുദ്ധ ജനകീയ സമിതി സംസ്ഥാന സമിതി അംഗവും കാട്ടിൽപ്പീടിക സത്യാഗ്രഹ കമ്മിറ്റി ചെയർമാനുമായ നസിർ നുജെല്ല സർക്കാരിനോട് ആവശ്യപ്പെട്ടു.

കാസർഗോട്ടെ എൻഡോസൾഫാൻ ഇരകൾക്കുവേണ്ടി നിരാഹാര സമരം നടത്തുന്ന ദയാബായിക്ക് മഴയിൽ നിന്നും വെയിലിൽ നിന്നും രക്ഷനേടാൻ ഒരു പന്തൽ പോലും അനുവദിക്കാത്തത് സർക്കാരിന്റെ ജനാധിപത്യ വിരുദ്ധവും മനുഷ്യത്വരഹിതവുമായ ക്രൂരതയാണെന്നു സ്വാഗത പ്രസംഗം നടത്തിയ പി എം ശ്രീകുമാർ അഭിപ്രായപ്പെട്ടു. പ്രവീൺ ചെറുവത് അധ്യക്ഷ പ്രസംഗം നടത്തി. ഹുബൈബ് വെങ്ങളം, രാമകൃഷ്ണൻ മേലെടത്ത്, ബാബു നടുക്കണ്ടി, ലത്തീഫ് റയാൻ എന്നിവർ നേതൃത്വം നൽകി.

Comments

COMMENTS

error: Content is protected !!