അതിവ്യാപനം കുറയുന്നു. നിയന്ത്രണങ്ങളിൽ അയവിന് സാധ്യത

ഓണത്തിനു ശേഷമുണ്ടായ കോവിഡ് അതിവ്യാപനം ഈ മാസം 10 നു ശേഷം സമതുലിതമാകുമെന്നും പിന്നീടു കുറയുമെന്നും  സർക്കാരിന്റെ പുതിയ പ്രൊജക്‌ഷൻ റിപ്പോർട്ട്  ഒരാളിൽനിന്ന് എത്ര പേരിലേക്കു രോഗം പകരുമെന്നു കണക്കാക്കാൻ ഉപയോഗിക്കുന്ന സൂചകമായ കോവിഡ് ആർ ഘടകം ഒരാഴ്ചയ്ക്കിടെ 0.96ൽ നിന്ന് 1.5 ആയി ഉയർന്നു.

ഈയാഴ്ച ഇതു വീണ്ടും ഉയർന്നില്ലെങ്കിൽ പ്രതിസന്ധിയുണ്ടാകില്ലെന്നാണു വിലയിരുത്തൽ. ഓണത്തിനു ശേഷം ആർ 2 വരെ ഉയരാമെന്നു നേരത്തേ ആശങ്കയുണ്ടായിരുന്നു.

ഈയാഴ്ച അവസാനത്തോടെ രോഗികളുടെ എണ്ണം ദിവസം 40,000 ത്തിനു മുകളിലെത്താമെന്നു റിപ്പോർട്ട് പ്രവചിക്കുന്നു.എന്നാൽ, 73% പേർക്ക് ഒരു ഡോസും 27% പേർക്കു 2 ഡോസും വാക്സീൻ ലഭിച്ചതിനാൽ ആശുപത്രികളിൽ ഗുരുതര രോഗികളുടെ തിരക്കുണ്ടാവില്ല എന്നാണ് പ്രതീക്ഷ.

കോവിഡ് വൈറസിന്റെ ഡെൽറ്റ വകഭേദത്തിന് ഇൻക്യുബേഷൻ പീരിയഡ് കുറഞ്ഞ് 6 ദിവസമായി. ഓണക്കാലത്തെ ഇടപഴകൽ മൂലം ഇടപഴകൽ മൂലം പരമാവധി 3 ഇൻക്യുബേഷൻ പീരിയഡിനാണു സാധ്യത. ഇത് പത്താം തീയതിയോടെ അവസാനിക്കും.

ചികിത്സയിലുള്ള കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഓണത്തിനു ശേഷം 24% വർധനയാണ് ഉണ്ടായത്. നിലവിൽ വടക്കൻ ജില്ലകളിലാണു രോഗവ്യാപനം കൂടുതലെങ്കിലും ആർ ഘടകം തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് അപ്രതീക്ഷിതമായി കൂടിയത്.

‘പോസ്റ്റ്‌ വാക്‌സിനേഷൻ’ ബാധ
മൂന്നിലൊന്നു പേർക്ക്‌ വാക്‌സിനേഷനുശേഷം രോഗംവരുന്ന ‘പോസ്റ്റ്‌ വാക്‌സിനേഷൻ’ വൈറസ്‌ ബാധയാണെന്ന്‌ വിദഗ്ധ അഭിപ്രായം. പരിശോധനയിൽ പോസിറ്റീവാകുമെങ്കിലും ബുദ്ധിമുട്ടുകളുണ്ടാകില്ല. വാക്സിൻ സ്വീകരിച്ചവരും പോസിറ്റീവായവരും ചേരുമ്പോൾ ഒരു മാസത്തിനകം പ്രതിരോധശേഷിയുള്ളവരുടെ എണ്ണം കൂടും. 70 ശതമാനം പേർ ആദ്യഡോസും 27 ശതമാനം പേർ രണ്ടാം ഡോസും സ്വീകരിച്ചു. ഈ നില തുടർന്നാൽ  പ്രതിരോധം രാജ്യനിലവാരത്തിലെത്താൻ (68–-70 ) രണ്ടാഴ്‌ച മതി. 24 ദിവസത്തിനകം ആദ്യഡോസ്‌ പൂർത്തിയാകുമെന്നും ലോകാരോഗ്യ സംഘടനയുടെ കൺസൾട്ടന്റായ റിജോ എം ജോൺ നടത്തിയ പഠനത്തിൽ പറയുന്നു.

 

Comments

COMMENTS

error: Content is protected !!