ബാംഗ്ലൂർ മൈസൂർ യാത്രകൾക്ക് കോവിഡ് നെഗറ്റീവ് റിസൽട്ട് നിർബന്ധമാക്കി

കേരളത്തിൽ നിന്ന്‌ കർണ്ണാടകയിലേക്ക് വരുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ്‌ പരിശോധന ഫലം നിർബന്ധമാക്കി. കോവിഡ് -19 വൈറസിന്റെ വകഭേദമായ ഡെൽറ്റ പ്ലസ്‌ കേരളത്തിലും  കണ്ടെത്തിയതിനെ തുടർന്നാണ്‌ ഇത്‌. നെഗറ്റീവ്‌ പരിശോധന ഫലമില്ലാത്തവരെ തിരിച്ചയക്കും.

ദക്ഷിണ കന്നഡ ജില്ലയുടെ വിവിധ അതിർത്തികൾ വഴി കർണാടകയിൽ പ്രവേശിക്കുന്ന എല്ലാവർക്കും ആർടി-പിസിആർ നെഗറ്റീവ് ഫലം നിർബന്ധമാക്കിയതായി ഡെപ്പ്യൂട്ടി കമ്മീഷണർ (ഡിസി) ഡോ. കെ വി രാജേന്ദ്ര അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ ഉത്തരവ് പ്രകാരം  ജില്ലയിലേക്ക് വിവിധ അതിർത്തി റോഡുകളിലൂടെ പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കാൻ നടപടിയെടുത്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു .

ജില്ലയുടെ അതിർത്തി പ്രദേശങ്ങളിലെ ഗ്രാമപഞ്ചായത്തുകളിലും ചെക്ക് പോയിന്റുകൾ സ്ഥാപിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിൽ നിന്ന് വരുന്ന രോഗികൾക്കും അവരുടെ കൂടെ വരുന്നവർക്കും  ആർടി-പിസിആർ പരിശോധന നിർബന്ധമായി നടത്താൻ  എല്ലാ ആശുപത്രികളോടും നിർദ്ദേശിച്ചിട്ടുണ്ട്. അതിർത്തികളിൽ  കോവിഡ്‌ പരിശോധന കേന്ദ്രങ്ങളും തുറന്നു.

Comments

COMMENTS

error: Content is protected !!