LOCAL NEWSTHAMARASSERI
അനധികൃത മണ്ണെടുപ്പ് നടന്ന പ്രദേശങ്ങളിൽ റവന്യൂ അധികൃതർ പരിശോധന നടത്തി
ഈങ്ങാപ്പുഴ വില്ലേജിലെ കുഞ്ഞുകുളത്ത് അനധികൃതമായി തണ്ണീർത്തടങ്ങൾ നികത്തിയ പ്രദേശങ്ങളിൽ റവന്യൂ അധികൃതർ പരിശോധന നടത്തി. ഈങ്ങാപ്പുഴ വില്ലേജ് ഓഫീസർ ആർ. പ്രശാന്ത്, താലൂക്ക് സർവേയർ വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഈങ്ങാപ്പുഴ വില്ലേജ് പരിധിയിലെ വിവിധയിടങ്ങളിൽ രാത്രിയുടെ മറവിൽ മണ്ണെടുപ്പും കുന്നിടിച്ച് നിരത്തലും വ്യാപകമാവുന്നത് ശ്രദ്ധയിൽപെട്ടതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. നികത്തിയ ഭാഗങ്ങളിലെ മണ്ണിന്റെ അളവും പ്രദേശങ്ങളും പരിശോധിച്ച് അളന്ന് തിട്ടപ്പെടുത്തി.പരിശോധനയിൽ വ്യക്തമായ കാര്യങ്ങൾ സംബന്ധിച്ച് താമരശ്ശേരി തഹസിൽദാർക്കും കോഴിക്കോട് സബ് കളക്ടർക്കും റിപ്പോർട്ടുചെയ്യുമെന്ന് റവന്യൂ അധികൃതർ അറിയിച്ചു.
Comments