CRIMEMAIN HEADLINES

അനന്യയുടെ പങ്കാളിയും മരിച്ച നിലയിൽ

അന്തരിച്ച ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിൻറെ പങ്കാളിയെയും മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ജ​ഗതി തൈക്കാട് ആറ്റുവരമ്പത്ത് ജിജു ​രാജ് (36) ആണ് മരിച്ചത്.  വൈറ്റില ജവഹർ റോഡിലെ വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച പകൽ മൂന്നോടെ‌യായിരുന്നു സംഭവം.

അനന്യയെ ജീവനൊടുക്കിയതായി കണ്ടെത്തിയതിന് പിന്നാലെയാണ് ജിജുവിൻറെ മരണം. അനന്യ മരിക്കുമ്പോൾ ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ജിജുവും ഉണ്ടായിരുന്നു. ഭക്ഷണം വാങ്ങാൻ പുറത്തുപോയപ്പോഴായിരുന്നു അനന്യയുടെ മരണം എന്നാണ് പെലീസ് റിപ്പോർട്ട്. അനന്യയുടെ മരണത്തിനുശേഷം ജിജു കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു.

അനന്യയുടെ സംസ്കാര ചടങ്ങിനുശേഷമാണ് ജിജു സുഹൃത്തിൻറെ വീട്ടിലെത്തിയത്. സംഭവം നടക്കുമ്പോൾ സുഹൃത്ത് തിരുവനന്തപുരത്തായിരുന്നു. ജിജുവിനെ വിശദമായ മൊഴിയെടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു പൊലീസ്. സ്റ്റൈലിസ്റ്റാണ് ജിജു.

ചൊവ്വാഴ്ചയാണ് ഇടപ്പള്ളിയിലെ ഫ്ളാറ്റിൽഅനന്യ കുമാരി അലക്സിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ലിം​ഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം ​ഗുരുതര ശാരീരിക പ്രശ്നം നേരിടുന്നതായി അനന്യ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.  ശസ്ത്രക്രിയയിലുണ്ടായ വീഴ്ച മൂലം ഏറെ നേരം എഴുന്നേറ്റ് നിന്ന് ജോലി ചെയ്യുന്നതിന് പോലും സാധിക്കുന്നില്ലെന്ന് അനന്യ പരാതിപ്പെട്ടിരുന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button