അ​നു​പാ​ത അ​ട്ടി​മ​റി; ചെറുകിട ലോട്ടറി കച്ചവടക്കാർക്ക് തിരിച്ചടി

 

വ​ന്‍​കി​ട ലോ​ട്ട​റി വ്യാ​പാ​രി​ക​ള്‍​ക്ക്​ വേ​ണ്ടി സം​സ്ഥാ​ന​ത്തെ ചെ​റു​കി​ട ലോ​ട്ട​റി ക​ച്ച​വ​ട​ക്കാ​രു​ടെ വയറ്റത്തടിച്ച് ഇ​ട​ത്​ സ​ര്‍​ക്കാ​ര്‍.

ഒ​ന്നാം പി​ണ​റാ​യി സ​ര്‍​ക്കാ​റി​ന്‍റെ കാ​ല​ത്ത്​ വ​ന്‍​കി​ട, ചെ​റു​കി​ട ലോ​ട്ട​റി വി​ല്‍​പ​ന​ക്കാ​ര്‍​ക്ക്​ ടി​ക്ക​റ്റ്​ വി​ല്‍​പ​ന​യി​ല്‍ ഏ​ര്‍​പ്പെ​ടു​​ത്തി​യ 75:25 അ​നു​പാ​തം എ​ടു​ത്തു​ക​ള​ഞ്ഞ്​ ലോ​ട്ട​റി വ​കു​പ്പ്​ ഡ​യ​റ​ക്ട​ര്‍ സ​ര്‍​ക്കു​ല​ര്‍ ഇ​റ​ക്കി​യ​താ​ണ്​ ചെ​റു​കി​ട​ക്കാരുടെ നടുവൊ​ടി​ച്ച​ത്​. സം​സ്ഥാ​ന​ത്ത് ഒ​ന്ന​ര ല​ക്ഷ​ത്തി​ല​ധി​കം ചെ​റു​കി​ട ലോ​ട്ട​റി ക​ച്ച​വ​ട​ക്കാ​രാ​ണു​​ള്ള​ത്.

വി​ജി​ല​ന്‍​സ്​ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍ മു​ന്പ്​​ ന​ട​ത്തി​യ ക്ര​മ​വി​രു​ദ്ധ ന​ട​പ​ടി സാ​ധൂ​ക​രി​ക്കാ​നാ​ണ്​ ലോ​ട്ട​റി ഡ​യ​റ​ക്ട​റു​ടെ നീ​ക്ക​മെ​ന്ന് ​ ആ​ക്ഷേ​പമുണ്ട്. 

 2016ലെ ​എ​ല്‍.​ഡി.​എ​ഫ്​ സ​ര്‍​ക്കാ​റാ​ണ്​ ചെ​റു​കി​ട വി​ല്‍​പ​ന​ക്കാ​ര്‍​ക്ക്​ ടി​ക്ക​റ്റ്​ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്താ​ന്‍ 75:25 അ​നു​പാ​തം ന​ട​പ്പാ​ക്കി​യ​ത്. ക​ഴി​ഞ്ഞ ട്രി​പ്പി​ള്‍ ലോ​ക്​​​ഡൗ​ണ്‍ കാ​ല​ത്ത്​ തി​രു​വ​ന​ന്ത​പു​രം ജി​ല്ല ലോ​ട്ട​റി ഓ​ഫി​സ​ര്‍ ഈ ​അ​നു​പാ​തം ലം​ഘി​ച്ച്‌​ വ​ന്‍​കി​ട ലോ​ട്ട​റി ഏ​ജ​ന്‍​സി​ക്ക് മാ​ത്ര​മാ​യി​ കോ​ടി​ക​ളു​ടെ ടി​ക്ക​റ്റ്​ വി​റ്റു​വെ​ന്ന പ​രാ​തി അ​ട​ക്കം വി​ജി​ല​ന്‍​സ്​ അ​​ന്വേ​ഷി​ക്കു​ക​യാ​ണ്.

ഈ ​ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ക്ര​മ​വി​രു​ദ്ധ​ത സാ​ധൂ​ക​രി​ക്കാ​നാ​ണ്​ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ്​ ലം​ഘി​ച്ച്‌​ ഡ​യ​റ​ക്ട​ര്‍ ഫെ​ബ്രു​വ​രി 15ന്​ ​സ​ര്‍​ക്കു​ല​ര്‍ പു​റ​ത്തി​റ​ക്കി​യ​ത്. 75:25 അ​നു​പാ​തം പു​ല​ര്‍​​ത്തേ​ണ്ട​തി​ല്ലെ​ന്ന്​ ഇ​തി​ല്‍ നി​ര്‍​ദേ​ശി​ക്കു​ന്നു.

കോ​വി​ഡ്​ മ​ഹാ​മാ​രി​യെ തു​ട​ര്‍​ന്ന്​ ഉ​പ​ജീ​വ​ന​മാ​ര്‍​ഗം മു​ട്ടി​യ നി​ര​വ​ധി പേ​രാ​ണ്​ ചെ​റു​കി​ട ലോ​ട്ട​റി വി​ല്‍​പ​ന തെ​ര​ഞ്ഞെ​ടു​ത്ത​ത്.  അ​നു​പാ​ത അ​ട്ടി​മ​റി ചെ​റു​കി​ട ഏ​ജ​ന്‍റു​മാ​രു​ടെ യൂ​നി​യ​നു​ക​ള്‍ ശ്ര​ദ്ധ​യി​ല്‍​പെ​ടു​ത്തി​യി​ട്ടും ധ​ന​വ​കു​പ്പ്​ ഇ​ട​പെ​ടു​ന്നി​ല്ലെ​ന്നും​ പരക്കെ ആ​ക്ഷേ​പ​മു​ണ്ട്.

 

Comments

COMMENTS

error: Content is protected !!