CALICUTDISTRICT NEWS
തെരഞ്ഞെടുപ്പ് ചെലവ് പരിശോധന തുടങ്ങി

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർഥികളുടെ ചിലവ് പരിശോധന ചൊവ്വാഴ്ച തുടങ്ങും.
പേരാമ്പ്ര, ബാലുശ്ശേരി, എലത്തൂർ, കോഴിക്കോട് നോർത്ത് നിയോജക മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ അന്തിമ തെരഞ്ഞെടുപ്പ് ചെലവ് കണക്കുകൾ കോഴിക്കോട് താലൂക്ക് ഓഫീസിലാണ് പരിശോധിക്കുക.
വടകര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി നിയോജക മണ്ഡലങ്ങളിലെ ചെലവ് പരിശോധന മെയ് 26 ബുധനാഴ്ചയും കോഴിക്കോട് സൗത്ത്, ബേപ്പൂർ, കുന്ദമംഗലം, കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങളിലേത് മെയ് 27 വ്യാഴാഴ്ചയുമാണ്.
Comments