KOYILANDILOCAL NEWS
അപകടകരമായ വിധത്തില്‍ ഓടിച്ച ബസ് പോലീസ് തടഞ്ഞു പിഴയിട്ടു

കൊയിലാണ്ടി: അമിത വേഗതയില്‍ കണ്ണൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സ് യാത്രക്കാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് തടഞ്ഞു പിഴ ചുമത്തി .വടകരയില്‍ നിന്ന് അതിവേഗത്തില്‍ അപകടകരമാംവിധം മറ്റു വാഹനങ്ങളെ ഓവര്‍ ടേക്ക് ചെയ്യുകയും, സഡന്‍ ബ്രേക്ക് ചെയ്തു യാത്രക്കാരെ പരിഭ്രാന്തരാക്കും വിധമായിരുന്നു ബസ്സ് ഓടിച്ചിരുന്നതെന്ന് യാത്രക്കാര്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് ബസ്സിലുളള യാത്രക്കാരിലൊരാള്‍ കൊയിലാണ്ടി ട്രാഫിക് പോലീസിനെ വിവരം അറിയിച്ചു. ഡ്രൈവറുടെ സീറ്റിന് സമീപത്ത് ഇരിക്കുകയായിരുന്ന ഒരു സ്ത്രീ മൊബൈല്‍ ഫോണിലും ഓട്ടം പകര്‍ത്തിയിരുന്നു.കൊയിലാണ്ടി ബസ്സ് സ്റ്റാന്റില്‍ പോലീസ് ബസ്സ് തടയുകയും, യാത്രക്കാരില്‍ നിന്നും വിവരങ്ങള്‍ ആരാഞ്ഞതിന് ശേഷം, 1000 രൂപ പിഴ ചുമത്തുകയും ചെയ്തു. തുടര്‍ന്ന് യാത്ര പുനരാരംഭിക്കാന്‍ പോലീസ് അനുവദിച്ചു .
Comments