ANNOUNCEMENTS
അപേക്ഷ ക്ഷണിച്ചു
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അക്രെഡിറ്റഡ് എഞ്ചിനീയർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവിൽ എഞ്ചിനീയറിംഗ്, അഗ്രികൾച്ചർ എൻജിനീയറിംഗ് എന്നീ യോഗ്യതയുള്ളവർക്ക് അക്രെഡിറ്റഡ് എഞ്ചിനീയർ തസ്തികയിലേക്ക് അപേക്ഷിക്കാം. ബികോമും പിജിഡിസിഎയുമാണ് ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത. ഉദ്യോഗാർഥികൾ യോഗ്യത വിലാസം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ജൂൺ ആറിന് രാവിലെ 11 മണിക്ക് ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ നടക്കുന്ന അഭിമുഖത്തിൽ ഹാജരാകണം.
Comments