അഭയപുരി റസിഡൻസ് അസോസിയേഷൻ വാർഷികം ആഘോഷിച്ചു

ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ റസിഡൻസ് അസോസിയേഷനുകളിലൊന്നായ അഭയപുരി റസിഡൻസ് അസോസിയേഷൻ ഒൻപതാം വാർഷികം ആഘോഷിച്ചു. പ്രശസ്ത താളവാദ്യ വിദ്വാൻ കലാമണ്ഡലം ശിവദാസ് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.

കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാരം നേടിയ ശിവദാസ് ചേമഞ്ചേരിയെ വേദിയിൽ ആദരിച്ചു. കെ.പി. ഉണ്ണി ഗോപാലൻ മാസ്റ്റർ ആദര ഭാഷണം നടത്തി. കലാ- അക്കാദമിക രംഗങ്ങളിൽ മികവ് പുലർത്തിയ കുട്ടികളെ വേദിയിൽ വെച്ച് ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ ഗീത മുല്ലോളി ഉപഹാരം വിതരണം ചെയ്തു. സ്വന്തം സുരക്ഷ പരിഗണിക്കാതെ ഭ്രാന്തക്കുറുക്കനെ കീഴ്പെടുത്തി നാട്ടുകാരെ രക്ഷപ്പെടുത്താൻ മനസ്സ് കാണിച്ച മൻസൂർ കൊളക്കാടിനെ ചടങ്ങിൽ ആദരിച്ചു. ശശി കൊളോത്ത്, സജികുമാർ പാലക്കൽ, മുസ്തഫ പി.പി, എൻ ഉണ്ണി, സത്യനാഥൻ മാടഞ്ചേരി, മണികണ്ഠൻ മേലെടുത്ത് എന്നിവർ പങ്കെടുത്ത യോഗത്തിൽ രാജൻ കളത്തിൽ അധ്യക്ഷത വഹിച്ചു.

സജീവൻ കളത്തിൽ സ്വാഗതവും രാധാകൃഷ്ണൻ അഭിരാമം നന്ദിയും പറഞ്ഞു. തുടർന്ന് ശിവദാസ് ചേമഞ്ചേരി തബലയിലും കലാമണ്ഡലം ശിവദാസ് ചെണ്ടയിലും ശശി പൂക്കാട് ഓടക്കുഴലിലും തീർത്ത ജുഗൽബന്ദിയും റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ ഒരുക്കിയ കലാപരിപാടികളും നടന്നു.

Comments

COMMENTS

error: Content is protected !!