അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

മികച്ച മന്ത്രിക്കുള്ള പുരസ്‌കാരം മന്ത്രി മുഹമ്മദ് റിയാസിനും മികച്ച എം എല്‍ എയ്ക്കുള്ള പുരസ്‌കാരം കോട്ടയം എം എല്‍ യും മുന്‍ മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും എം പിക്കുള്ള പുരസ്‌കാരം ഡോ. ജോണ്‍ ബ്രിട്ടാസിനുമാണ് ലഭിച്ചിരിക്കുന്നത്.

മാര്‍ച്ച് അവസാനം-ഏപ്രില്‍ ആദ്യ വാരത്തില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ഫൊക്കാന കേരളാ കണ്‍വന്‍ഷനില്‍ വച്ച് പുരസ്‌കാരം നല്‍കുമെന്ന് ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ അറിയിച്ചു. ഫൊക്കാനയുടെ കേരള കണ്‍വന്‍ഷന്‍ വരുന്ന മാര്‍ച്ച് 31, ഏപ്രില്‍ ഒന്ന് തീയതികളില്‍ തിരുവനന്തപുരത്തെ ഹോട്ടല്‍ ഹയാത്ത് റീജന്‍സിയിൽ നടക്കും.

Comments

COMMENTS

error: Content is protected !!