വാക്സിൻ ജനങ്ങളിൽ എത്തിക്കാൻ സംവിധാനമില്ലെന്ന് കേന്ദ്ര സർക്കാരിൻ്റെ ക്ഷമാപണം

ഇന്ത്യയില്‍ പ്രതിദിനം ഉത്പാദിപ്പിക്കുന്ന വാക്‌സിന്റെ 57 ശതമാനം മാത്രമാണ് രാജ്യത്തെ ജനങ്ങളിലെത്തുന്നതെന്ന് കേന്ദ്ര സർക്കാർ കോടതിയില്‍. രാജ്യത്ത് എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെടുകയും വാക്‌സിന്‍ വിലകൊടുത്തു വാങ്ങേണ്ട സ്ഥിതിയുണ്ടാവുകയും ചെയ്ത സാഹചര്യത്തിൽ കേരള ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട പൊതു താത്പര്യ ഹർജിയിൽ സർക്കാർ നൽകിയ സത്യവാങ്മൂലത്തിലാണ് ഈ കണക്കുകൾ.

പ്രതിദിനം 28.33 ലക്ഷം ഡോസുകള്‍ ആണ് രാജ്യത്ത് വിവിധ കമ്പനികള്‍ ചേര്‍ന്ന് ഉല്‍പാദിപ്പിക്കുന്നത്. എന്നാല്‍ 12-13 ലക്ഷം ഡോസുകള്‍ മാത്രമാണ് പ്രതിദിനം വിതരണത്തിനെത്തിക്കാൻ സംവിധാനമുള്ളത്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമുള്ള വാക്‌സിന്‍ വിതരണം സംബന്ധിച്ച് നിശ്ചിത പദ്ധതി ഇല്ലെന്ന് കേന്ദ്രം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

വാക്‌സിന്‍ പൂര്‍ണമായും സൗജന്യമായി ലഭ്യമാക്കാത്ത കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ ഹൈക്കോടതി ചോദ്യംചെയ്തിരുന്നു. പൗരന്മാര്‍ക്ക് എന്തുകൊണ്ട് വാക്സിന്‍ സൗജന്യമായി നല്‍കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി ആരാഞ്ഞു. ഫെഡറലിസം നോക്കേണ്ട സമയമിതല്ലെന്നും കോടതി പറഞ്ഞു.

റിസർവ് ബാങ്കിൻ്റെ 54000 കോടി അധിക ഡിവിഡൻ്റ് ഉപയോഗിച്ച് കൂടെ എന്നും  കോടതി ആരാഞ്ഞു. വാക്സിൻ നിർമാണത്തിന് കെഎസ് ഡിപി അടക്കമുള്ളവർക്ക് അനുമതി നൽകണമെന്നതടക്കമുള്ള പൊതുതാൽപ്പര്യ ഹർജികയാണ് ഡിവിഷൻ ബഞ്ച് പരിഗണിച്ചത്

Comments

COMMENTS

error: Content is protected !!