അരിക്കുളം കാരയാട് യു പി സ്കൂളിലെ പതിനൊന്ന് വിദ്യാർഥികൾക്ക് കടന്നൽ കുത്തേറ്റു

അരിക്കുളം കാരയാട് യു പി സ്കൂളിലെ പതിനൊന്ന് വിദ്യാർഥികൾക്ക് കടന്നൽ കുത്തേറ്റു. ഇവരിൽ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി. ഒൻപത് പേരെ കൊയിലാണ്ടി താലൂക്കാശുത്രിയിലും ഒരു കുട്ടിയെ പേരാമ്പ്ര സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്‌കൂൾ വിട്ട ഉടനെയാണ് സംഭവം. സ്കൂൾ ഗ്രൗണ്ടിലേക്ക് കടന്നലുകൾ കൂട്ടമായെത്തുകയായിരുന്നു.

കടന്നൽ കൂട്ടത്തിൽ നിന്ന് കുട്ടികളെ രക്ഷിക്കാനെത്തിയ ഏതാനും നാട്ടുകാർക്കും കുത്തേറ്റു. അയാൻ ഷെറീഫിനെയാണ് മെഡി ക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. അശ്വിൻ ബാബു, വൈഗ ബാബു, അനുദേവ്, മുഹമ്മദ് അഫ്നാദ്, വാസുദേവ് ഹരീഷ്, നിവേദ്, സിദ്ധാർഥ്, നിവേദ്കൃഷ്ണ, ഷഹാന ഫാത്തിമ. നാട്ടുകാരനായ അസ് ലം (49) എന്നിവരെയാണ് കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Comments

COMMENTS

error: Content is protected !!