LOCAL NEWS

അരിക്കുളം ഗ്രാമ പഞ്ചായത്ത് കോവിഡ് വാക്സിനേഷൻ വിജയകരമായി പൂർത്തികരിച്ചു.

അരിക്കുളം ഗ്രാമപഞ്ചാത്ത് കുടുംബ ആരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള 19 വാർഡുകളിലെയും ഒന്നാം ഡോസ് കോവിഡ് വാക്സിനേഷൻ വിജയകരമായി പൂർത്തീകരിച്ചതിന്റെ പ്രഖ്യാപനം അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.എം സുഗതൻ മാസ്റ്റർ നിർവ്വഹിച്ചു. ഇതോടെ കോഴിക്കോട് ജില്ലയിൽ വാക്സിനേഷൻ പൂർത്തീകരിച്ച രണ്ടാമത്തെ പഞ്ചായത്തായി അരിക്കുളം പഞ്ചായത്ത് മാറി. വൈ : പ്രസിഡണ്ട് കെ.പി. രജനി അധ്യക്ഷത വഹിച്ചു.

മെഡിക്കൽ ഓഫിസർ ഡോ: സ്വപ്ന റിപ്പോർട്ട് അവതരിപ്പിച്ചു. കോവിഡ് ഭേദമായി 3 മാസം പൂർത്തിയാവാത്തവരെ ഒഴികെ വാക്സിൻ സന്നദ്ധരായ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും  കിടപ്പ് രോഗികൾക്കും ഒന്നാം ഡോസ് പൂർത്തീകരിച്ചു. സ്ഥിരസമിതി ചെയർമാൻമാരായ എൻ.വി. നജിഷ് കുമാർ , എം.പ്രകാശൻ ,ബിനിത. എൻ.എം, മെമ്പർമാരായ വി.പി.അശോകൻ, ഇന്ദിര. എ, സെക്രട്ടറി സുന്ദരരാജൻ, എച്ച്.ഐ. മുജിബ് റഹിമാൻ, ആശ വളണ്ടിയർ , ആർ ആർ ,ടി , ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button