അരിക്കുളത്ത് പോലീസ് നൈറ്റ് പെട്രോളിംഗ് ശക്തമാക്കണം: കെ.എസ്.എസ്.പി.എ.

അരിക്കുളത്ത് പോലീസ് നൈറ്റ് പെട്രോളിംഗ് ശക്തമാക്കണം കെ.എസ്.എസ്.പി.എ. കള്ളൻമാരുടെ ശല്ല്യം രൂക്ഷമായ അരിക്കുളത്ത് പോലീസ് നൈറ്റ് പെട്രോളിംഗ് ശക്തമാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷണേഴ്സ് അസോസിയേഷൻ അരിക്കുളം മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. കെ.എസ്.എസ്.പി.എ. അംഗങ്ങളായ അരിക്കുളം ഭാവുകത്തിൽ ബാലകൃഷ്ണൻ – വിജയകുമാരി ദമ്പതികളുടെ വീട്ടിൽ കഴിഞ്ഞ ദിവസം കള്ളൻ കയറിയിരുന്നു. ഒരു വർഷത്തിനുള്ളിൽ ഇത് നാലാം തവണയാണ് ഈ വീട്ടിൽ കള്ളൻ കയറുന്നത്.

അരിക്കുളം പ്രദേശത്ത് തെരുവിളക്കുകൾ കത്താതെയായിട്ട് മാസങ്ങളായി. പോലീസ് അന്വേഷണം ഊർജിതമാക്കി മോഷ്ടാക്കളെ കണ്ടെത്തണം. കെ.എസ്.എസ്.പി.എ. ജില്ലാ പ്രസിഡണ്ട് കെ.സി. ഗോപാലൻ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ.കെ. ബാലൻ ആധ്യക്ഷ്യം വഹിച്ചു. രഘുനാഥ് എഴുവങ്ങാട്ട്, ടി. രാരുക്കുട്ടി മാസ്റ്റർ, രാമചന്ദ്രൻ നീലാംബരി, വി.വി.എം. ബഷീർ, കെ. വല്ലീ ദേവി ,കെ.കെ ബാലൻ, കെ.നാരായണൻ, എം. രാമാനന്ദൻ , ഒ.കെ. ചന്ദ്രൻ, ടി.എം. സുകുമാരൻ , കെ.കെ.നാരായണൻ, സത്യൻ തലയഞ്ചേരി എന്നിവർ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!