അരുണാചൽ പ്രദേശ് സംഘാംഗങ്ങൾക്ക് പൂക്കാട് കലാലയത്തിൽ വരവേല്പ് നൽകി

ചേമഞ്ചേരി പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും പ്രവർത്തനങ്ങൾ നേരിട്ട് കണ്ടറിയുന്നതിന് അരുണാചൽ പ്രദേശിൽ നിന്നും 28 അംഗങ്ങളുള്ള  ജനപ്രതിനിധികളെ പൂക്കാട് കലാലയം സർഗ്ഗവനി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വെച്ച് ഉപഹാരം നൽകി സ്വീകരിച്ചു. പഞ്ചായത്തിന്റെ ഭരണപ്രവർത്തനങ്ങൾ മനസിലാക്കുകയും പഞ്ചായത്തും കുടുംബശ്രീയും പരസ്പരം യോജിച്ച് പദ്ധതികളുണ്ടാക്കി പ്രവർത്തിക്കുന്നത് എങ്ങനെയാണെന്ന് അറിയുകയുമാണ് സന്ദർശനത്തിന്റെ പ്രാഥമിക ലക്ഷ്യം.

യു കെ രാഘവൻ, കെ പി ഉണ്ണിഗോപാലൻ, ശിവദാസ് കാരോളി കെ രാധാകൃഷ്ണൻ ,കെ ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. ലളിതഗാനങ്ങൾ, ഭരതനാട്യം, തിരുവാതിരക്കളി, ഒപ്പന എന്നിവ അരങ്ങേറി. തുടർന്ന് സംഘാംഗങ്ങൾ അരുണാചലിന്റെപാരമ്പര്യ നൃത്തരൂപങ്ങൾ വേദിയിൽ അവതരിപ്പിച്ചു.

ചേമഞ്ചരി പഞ്ചായത്ത് സന്ദർശിച്ചവരിൽ അരുണാചലിലെ ജില്ലാ തിമാറ്റിക് കോർഡിനേറ്റർമാർ, ഐ ബി സി ബി കോർഡിനേറ്റർമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ, മെമ്പർമാർ, കേരളത്തിലെ സി ഡി എസി നു സമാനമായ ക്ലസ്റ്റർ ലെവൽ ഫെഡറേഷൻ മെമ്പർമാർ, എ ഡി എസിനു സമാനമായ പ്രെമറി ലെവൽ ഫെഡറേഷൻ മെമ്പർമാർ, പ്രദേശിക റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങൾ എന്നിവർ ഉൾപ്പെടുന്നു.

Comments

COMMENTS

error: Content is protected !!