അരൂർ പാലത്തിൽ നിന്ന് വിദ്യാർത്ഥിനി കായലിലേക്ക് ചാടി; തിരച്ചിൽ തുടരുന്നു

അരൂർ പാലത്തിൽ നിന്നും വിദ്യാർത്ഥിനി കായലിലേക്ക് ചാടി. എരമല്ലൂർ സ്വദേശിനി ജിസ്‌ന ജോൺസൺ (20) ആണ് കായലിലേക്ക് ചാടിയത്. രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. പെൺകുട്ടി താഴേക്ക് ചാടുന്നത് ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസും ഫയർഫോഴ്‌സ് സംഘവും സ്ഥലത്തെത്തി. ഫയർഫോഴ്‌സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ സ്ഥലത്ത് തിരച്ചിൽ തുടരുകയാണ്.

 

Comments

COMMENTS

error: Content is protected !!