ANNOUNCEMENTS
അറ്റന്റര്‍, ഡിസ്പന്‍സര്‍, നഴ്സിംഗ് അസിസ്റ്റന്റ് ; താല്‍ക്കാലിക നിയമനം
കോഴിക്കോട് ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ ഡിസ്പന്‍സറികളിലും ആശുപത്രികളിലും ഒഴിവുളള അറ്റന്റര്‍, ഡിസ്പന്‍സര്‍, നഴ്സിംഗ് അസിസ്റ്റന്റ് തസ്തികകളില്‍ താല്‍ക്കാലികമായി രണ്ട്് മാസത്തേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. 18 നും 50 വയസ്സിനും ഇടയില്‍ പ്രായമുളള എസ്.എസ്.എല്‍.സി പാസ്സായവരും ഹോമിയോ മരുന്നുകള്‍ കൈകാര്യം ചെയ്യുന്നതിന് സര്‍ക്കാര്‍ സ്ഥാപനങ്ങളിലേയോ സ്വകാര്യ ഹോമിയോ സ്ഥാപനങ്ങളിലേയോ എ ക്ലാസ്സ് രജിസ്റ്റേര്‍ഡ്, ഹോമിയോ പ്രാക്ടീഷ്യണറില്‍ നിന്നും ലഭിച്ചിട്ടുളള 3 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം എന്നിവയുള്ള ഉദ്യോഗാര്‍ത്ഥികള്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ബി ബ്ലോക്കില്‍ മൂന്നാം നിലയിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഹോമിയോ) ഡിസംബര്‍ 19 ന് രാവിലെ 11 മണിക്ക് ഇന്റര്‍വ്യൂവിന് അസ്സല്‍ രേഖകളും പകര്‍പ്പുകളും സഹിതം എത്തണമെന്ന് ഡിഎംഒ അറിയിച്ചു. ഫോണ്‍ 0495 2371748.
Comments