KOYILANDILOCAL NEWS
അഷറഫ് കാപ്പാട് അനുസ്മരണം നടത്തി
കൊയിലാണ്ടി മേഖലയിലെ സന്നദ്ധപ്രവർത്തകനും കൊയിലാണ്ടി ഫയർ സ്റ്റേഷൻ സിവിൽ ഡിഫൻസ് വളണ്ടിയറും ആയിരുന്ന അഷ്റഫ് കാപ്പാടിൻറെ രണ്ടാം ചരമവാർഷിക അനുസ്മരണം നടത്തി. സ്റ്റേഷൻ ഓഫീസർ ആനന്ദൻ സി പി അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭാ വൈസ് ചെയർമാൻ അഡ്വ.’കെ സത്യൻ മുഖ്യപ്രഭാഷണം നടത്തി. പുഷ്പാർച്ചനയും നടന്നു.
അനുസ്മരണത്തിൻറെ ഭാഗമായി സിവിൽ ഡിഫൻസ് അംഗങ്ങൾ നന്തി ആശാനികേതൻ അന്തേവാസികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുകയും ചെയ്തു. സിവിൽ ഡിഫൻസ് ഇൻചാർജ് റഫീഖ് കാവിൽ ,ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പ്രദീപ് കെ,സിവിൽ ഡിഫെൻസ് അംഗങ്ങൾ എന്നിവർ അനുസ്മരണ യോഗത്തിൽ പ്രസംഗിച്ചു. സിവിൽ ഡിഫൻസ് അംഗം ബിജു നന്ദി രേഖപ്പെടുത്തി.
Comments