ആംബുലൻസ് മരത്തിലിടിച്ചു. മൂന്നു മരണം

എളയാവൂരിൽ ആംബുലൻസ് മരത്തിലിടിച്ച് മൂന്ന് പേർ മരിച്ചു. പയ്യാവൂർ ചുണ്ടപ്പറമ്പ് സ്വദേശികളായ ബിജോ (45) , സഹോദരി റെജിന (37) , ഡ്രൈവർ നിധിന്‍രാജ് (40) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ബെന്നി ചികിത്സയിലാണ്.

പയ്യാവൂർ വാതിൽ മട ഭൂതത്താൻ കോളനിയിലെ ആമ്പുലൻസാണ് ഇന്ന് രാവിലെ  അപകടത്തിൽപെട്ടത് പയ്യാവൂർ ചുണ്ടപ്പറമ്പിൽ വാടകയ്ക്ക് താമസിക്കുന്നവരാണ് വാഹനത്തിൽ രോഗികളായി ഉണ്ടായിരുന്നത്.ആമ്പുലന്‍സ്  നിയന്ത്രണം നഷ്ടപ്പെട്ട് ആൽ മരത്തിൽ ഇടിച്ചാണ് അപകടം.

മരിച്ച ബിജോയ്ക്ക് രക്തത്തിലെ ഓക്സിജൻ്റ അളവ് കുറഞ്ഞതുമൂലം പയ്യാവൂരിലെ മേഴ്സി ഹോസ്പിറ്റലിൽ നിന്നും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകവേയാണ് അപകടം
ചന്ദനക്കാംപാറ സ്വദേശികളായ ഇവർ ചുണ്ടപ്പറമ്പിൽ വാടകയ്ക്ക് താമസിക്കയായിരുന്നു.

Comments

COMMENTS

error: Content is protected !!