കെട്ടിട ഉദ്ഘാടനവും വാർഷികവും ആഘോഷമാക്കി വിളയാട്ടൂർ ജി എൽ പി സ്കൂൾ
മേപ്പയ്യൂർ : വിളയാട്ടൂർ ഗവൺമെന്റ് എൽ പി സ്കൂളിന്റെ 135 വാർഷികവും എംഎൽഎ ശ്രീ ടി പി രാമകൃഷ്ണന്റെ 2021-22 വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ നിർമ്മിച്ച ചെലവഴിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും ശ്രീ ടി പി രാമകൃഷ്ണൻ നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ ടി രാജൻ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി സുനന്ദ ടി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ദിലിത്ത് മാസ്റ്റർ റിപ്പോർട്ട് അവതരണവും നടത്തി. സാഹിത്യകാരൻ ശ്രീ എം പി അനസ് പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ സി എം ബാബു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി പി പ്രസന്ന, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി എം പി ശോഭ, മേലടി ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ മഞ്ഞക്കുളം നാരായണൻ , ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ, ബ്ലോക്ക് മെമ്പർ ശ്രീമതി അഷീദ നടുക്കാട്ടിൽ, ബിപിസി ശ്രീ അനുരാജ് വരിക്കാലില്‍, സത്യൻ വിളയാട്ടൂർ, അഷറഫ് മാസ്റ്റർ, സുരേഷ് ഓടയിൽ, എം കെ രാമചന്ദ്രൻ, മേലാട്ട് നാരായണൻ, മധു പുഴ അരികത്ത് എന്നിവർ ആശംസകളും പിടിഎ പ്രസിഡണ്ട് ശ്രീ എൻ സി ബിജു നന്ദിയും അർപ്പിച്ചു .
മുൻ പ്രധാന അധ്യാപകൻ ശ്രീ വി.പി ശിവദാസിനെ ചടങ്ങിൽ ആദരിച്ചു.ഇതോടൊപ്പം വർണ്ണശബളമായ ഘോഷയാത്രയും അംഗൻവാടി -നഴ്സറി ഫെസ്റ്റ്, കുട്ടികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികൾ എന്നിവയും അരങ്ങേറി.