KOYILANDILOCAL NEWS
ആദരിച്ചു
ചേമഞ്ചേരി പൂക്കാട് സ്വദേശിയും പരിസ്ഥിതി സ്‌നേഹിയുമായ പാറോല്‍ രാജനെ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ആദരിച്ചു. മൂന്ന് മാസം കൊണ്ട് പതിനായിരത്തോളം കുപ്പികളാണ് രാജന്‍ തന്റെ വീട്ടുവളപ്പില്‍ ശേഖരിച്ചത് ആളുകള്‍ അലക്ഷ്യമായി വലിച്ചെറിയുന്ന കുപ്പികള്‍ ആണ് രാവിലത്തെ നടത്തത്തിനിടയില്‍ രാജന്‍ ശേഖരിച്ച് വെച്ചത്. ഗ്രാമയത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍, വൈസ് പ്രസിഡണ്ട് അജ്‌നഫ് കാച്ചിയില്‍,സ്ഥിരം സമിതി അധ്യക്ഷന്‍മാരായ വി കെ അബ്ദുള്‍ഹാരിസ്, ഗ്രാമപഞ്ചായത്തംഗം സി ലതിക, പഞ്ചാപഞ്ചായത്ത് ജീവനക്കാരായ വാസുദേവന്‍, മിനി, തുടങ്ങിയവര്‍ പങ്കെടുത്തു.
Comments