KOYILANDILOCAL NEWS

ആനപ്പാറക്വാറി വിരുദ്ധ സമരപന്തലിൽ യൂത്ത് കോൺഗ്രസ്സ് നേതാക്കളെത്തി

കൊയിലാണ്ടി: കീഴരിയൂരിലെ ആനപ്പാറ ക്വാറിവിരുദ്ധ സമരത്തെ പോലീസിനെ ഉപയോഗിച്ച് തകർക്കാനുള്ള അധികാരികളുടേയും ക്വാറി ഉടമകളുടേയും നീക്കത്തെ ജനശക്തി കൊണ്ട് ചെറുത്തു പരാജയപ്പെടുത്തണമെന്ന് സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ വി. പി ദുൽഖിഫിൽ, പി.കെ രാഗേഷ് എന്നിവർ ആവശ്യപ്പെട്ടു. ക്വാറിയിലെ ഉഗ്രസ്ഫോടനങ്ങൾ സമീപത്തെ ഇരുപതിലധികം വീടുകൾക്ക് ഇതിനകം ഗുരുതരമായ വിള്ളൽ ഉണ്ടാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ക്വാറി പ്രവർത്തനം അവസാനിപ്പിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനാണ് അധികാരികൾ ശ്രമിക്കേണ്ടത്. നേതാക്കൾ പറഞ്ഞു. യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വാറിവിരുദ്ധ സമരത്തിൻ്റെ മുപ്പത്തിരണ്ടാംദിവസത്തിൽ സമരപന്തൽ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അവർ. സംസ്ഥാന സെക്രട്ടറിമാർക്ക് പുറമെ, മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ആദർശ് അശോക്, അഖിൽ ഹരികൃഷ്ണൻ ,ആദിൽ മുണ്ട്യയത്ത് ,ഷിനിൽ ടി.കെ. നിധിഷ് കെ, അർജുൻ .ഇ, ബിജു പി.ടി, സതീശൻ മുതുവന, ജിത്തു രാജ് എ ടി എന്നിവരും നേതാക്കളോടൊപ്പമുണ്ടായിരുന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button