ആനപ്പാറ ക്വാറി പ്രശ്നം : കളക്ടർ പ്രദേശം സന്ദർശിക്കണം

കൊയിലാണ്ടി :ആനപ്പാറ കരിങ്കൽ ക്വാറിയുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ജില്ലാ കളക്ടർ അടിയന്തിരമായി ഇടപെടണമെന്നും പ്രദേശം സന്ദർശിക്കണമെന്നും കീഴരിയൂർ തുമ്പ പരിസ്ഥിതി സമിതി ആവശ്യപ്പെട്ടു.ഖനനം ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നങ്ങൾ സംബന്ധിച്ച് പ്രത്യേക സമിതിയെ വെച്ച് പഠനം നടത്തണം.ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട് കളക്ടർക്ക് നിവേദനം നൽകിയിട്ടുണ്ട്.പഠന റിപ്പോർട്ട് വരുന്നത് വരെ ഖനനം നിർത്തിവെക്കണം.ഈ പ്രദേശത്ത് നിരന്തരമുണ്ടാകുന്ന സംഘർഷങ്ങൾക്ക് അറുതി വരുത്തണം.

പരിസരവാസികൾ നേരിടുന്ന പ്രശ്നങ്ങളെ അധികാരികൾ ഗൗരവത്തോടെ കാണണം.സാങ്കേതികമായ അനുമതിയുടെ മറവിൽ നടക്കുന്ന അമിതമായ പ്രകൃതി ചൂഷണം തടയാൻ ഇത്തരം വിഷയങ്ങളെ സാമൂഹിക ഓഡിറ്റിങ്ങിന് വിധേയമാക്കാൻ ശ്രമങ്ങൾ ഉണ്ടാവണമെന്നും സമിതി ആവശ്യപ്പെട്ടു.യോഗത്തിൽ യു.ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു.സായ് പ്രകാശ് എൻ.കെ,ദിനീഷ് ബേബി,എടത്തിൽ രവി,രാജൻ നടുവത്തൂർ,കെ സുരേഷ്ബാബു.കെ.മുരളീധരൻ എന്നിവർ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!