കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആകാശപാത നാളെ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആകാശപാത ഉദ്ഘാടനവും ഡോ. എ ആര്‍ മേനോന്റെ പ്രതിമാ അനാച്ഛാദനവും നാളെ നടത്തും. മന്ത്രി വീണാ ജോര്‍ജാണ് പ്രതിമ അനാച്ഛാദനവും ഒപി ഉദ്ഘാടനവും നിര്‍വഹിക്കുക. ആകാശപാത മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

172 മീറ്റര്‍ നീളമുള്ള ആകാശപാത വരുന്നതോടെ ഇലക്‌ട്രിക് കാറില്‍ രോഗികളെ പാതയിലൂടെ കൊണ്ടുപോകാനാവും. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെയും മെഡിക്കല്‍ കോളജിലെ പൂര്‍വ വിദ്യാര്‍ഥികളുടെയും സഹായത്തോടെയാണ് രണ്ടുകോടിരൂപയുടെ പാത യാഥാര്‍ഥ്യമാക്കിയത്.

കേരളത്തിലെ ആദ്യത്തെ ആരോഗ്യമന്ത്രിയായിരുന്ന ഡോ. എന്‍ ആര്‍ മേനോന്റെ അര്‍ധ വെങ്കല പ്രതിമയാണ് സ്ഥാപിക്കുന്നത്. അഞ്ചുലക്ഷം രൂപയാണ് ചെലവ്. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 3.45 ലക്ഷംരൂപ ചെലവില്‍ അസ്ഥിരോഗവിഭാഗം ഒപി നവീകരിച്ചത്. പ്രിന്‍സിപ്പല്‍ ഡോ. വി ആര്‍ രാജേന്ദ്രന്‍, അഡീഷണല്‍ സൂപ്രണ്ട് ഡോ. കെ പി സുനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്#പങ്കെടുത്തു.

Comments

COMMENTS

error: Content is protected !!