CALICUTDISTRICT NEWS
ആരോഗ്യമാസിക – മെട്രോ മെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്റര്‍ സൗജന്യ ഹൃദ്രോഗനിര്‍ണയ ക്യാമ്പ് 29-ന്
കോഴിക്കോട്: ലോകഹൃദയ ദിനത്തിന്റെ ഭാഗമായി ‘മാതൃഭൂമി’ ആരോഗ്യമാസികയും ഹൃദയ ചികിത്സാരംഗത്തെ പ്രമുഖ സ്ഥാപനവുമായ മെട്രോ മെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്ററും ചേര്‍ന്ന് സൗജന്യ മെഡിക്കല്‍ ക്യാമ്പും സെമിനാറും നടത്തുന്നു. സെപ്റ്റംബര്‍ 29-ന് ഞായറാഴ്ച രാവിലെ
ഒമ്പതുമണിക്ക് തൊണ്ടയാട് ബൈപ്പാസിലെ മെട്രോ മെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്ററിലാണ് ക്യാമ്പ്.
ഹൃദയത്തെ ബാധിക്കുന്ന രോഗങ്ങളെക്കുറിച്ചും ഹൃദ്രോഗങ്ങള്‍ക്ക് ഇന്ന് ലഭ്യമാവുന്ന നൂതന ചികിത്സാരീതികള്‍, അവയുടെ ഗുണഫലങ്ങള്‍, ഹൃദ്രോഗികള്‍ക്ക് ആരോഗ്യപൂര്‍ണമായ ജീവിതം എങ്ങനെ സാധ്യമാക്കാം എന്നതിനെക്കുറിച്ചും ക്യാമ്പില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ ക്ലാസുകളുമുണ്ടാകും. പങ്കെടുക്കുന്നവര്‍ക്ക് സൗജന്യ ഹൃദ്രോഗപരിശോധനയും തുടര്‍ ചികിത്സ നിര്‍ദേശിക്കപ്പെട്ടവര്‍ക്ക് മുന്‍ഗണനയും ലഭിക്കും.
ക്യാമ്പില്‍ മെട്രോ മെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്ററിലെ വിദഗ്ധരായ ഡോ. പി.പി. മുഹമ്മദ് മുസ്തഫ, ഡോ. വി. നന്ദകുമാര്‍, ഡോ. മുഹമ്മദ് ഷലൂബ്, ഡോ. അരുണ്‍ ഗോപി, ഡോ. ഗിരീഷ് എന്നിവര്‍ ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കും.
ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍: 0495 6615555, 9048665555.
Comments