ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

സി എച്ച് സി തിരുവങ്ങൂരും പന്തലായനി ഐ സി ഡി എസും  സംയുക്താമായി അംഗൻവാടി വർക്കർമാർക്കുള്ള എച്ച് ഐ വി ,ടി ബി,  എന്നിവയെ കുറിച്ചുള്ള ഏകദിന ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും പരിശീലനവും പൂക്കാട് എഫ് എഫ് ഹാളിൽ സംഘടിപ്പിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷയായി. സി ഡി പി ഒ ഷിനി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ കെ ശശി, ജെ എച്ച് ഐ ഏ കെ രാമചന്ദ്രൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.  ക്ലാസ്സ് നയിച്ചത് എസ് ടി എസ് ലസിത, ഐ സി ടി സി കൗൺസിലർ എസ് ശ്രീലേഖ. ഹെൽത്ത് സൂപ്പർ വൈസർ ജോയ് തോമസ് സ്വാഗതവും ജെ എച്ച് ഐ  രാമചന്ദ്രൻ  നന്ദിയും പ്രകടിപ്പിച്ചു.

Comments

COMMENTS

error: Content is protected !!