ആറന്മുള വള്ളസദ്യയ്ക്ക് ഇന്ന് തുടക്കമായി; ആദ്യ ദിനം പങ്കെടുക്കുന്നത് എട്ടുകരകളില്‍ നിന്നുള്ള വള്ളങ്ങള്‍

ഈ വര്‍ഷത്തെ ആറന്‍മുള വള്ളസദ്യക്കു തുടക്കമായി ആദ്യ ദിനം 8 കരകളില്‍ നിന്നുള്ള പള്ളിയോടങ്ങളാണ് വള്ളസദ്യയില്‍ പങ്കെടുക്കാനെത്തിയത്52 പള്ളിയോടങ്ങള്‍ ഇത്തവണ വള്ളസദ്യയില്‍ പങ്കെടുക്കും.  വഴിപാടായി വള്ളസദ്യ നടത്തുന്നതിനുള്ള ബുക്കിങ്ങ് നേരെത്തെ തന്നെ ആരംഭിച്ചിരുന്നു.

 

വള്ളസദ്യക്കായി പള്ളിയോടം തുഴഞ്ഞെത്തിയ വഴിപാടുകാര്‍ക്ക് ക്ഷേത്രക്കടവില്‍ പള്ളിയോട സേവ സംഘം ഭാരവാഹികളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി, കരക്കാര്‍ ഒന്നിച്ച് വഞ്ചിപ്പാട്ടിന്റെ ഇരടികളോടെ ക്ഷേത്ര മുറ്റത്തേക്ക് എത്തി. ഈ വര്‍ഷത്തെ വള്ളസദ്യയുടെ ഉദ്ഘാടനം എന്‍എസ്എസ് പ്രസഡന്റ് പിഎന്‍ നരേന്ദ്രനാഥന്‍ നായര്‍ നിര്‍വഹിച്ചു. വീണ ജോര്‍ജ് എംഎല്‍എ. ദേവസ്വം ബോര്‍ഡ് പ്രിസഡന്റ് എ പത്മകുമാര്‍, ജില്ലകളക്ടര്‍ പിബി നൂഹ് എന്നിവര്‍ ചടങ്ങിനെത്തി. ഉദ്ഘാടന ശേഷം വള്ളസദ്യ ആരംഭിച്ചു.

 

വഞ്ചിപ്പാട്ടിന്റെ താളത്തില്‍ കരക്കാര്‍ ചൊല്ലി ആവശ്യപ്പെടുന്നതെല്ലാം ഒരൊന്നായി ഇലയില്‍ വിളമ്പി. ആദ്യ ദിനം എട്ടു പള്ളിയോടങ്ങള്‍ക്കാണ് വള്ളസദ്യ നടന്നത്. 23 നു നടക്കുന്ന അഷ്ടമി രോഹിണി വള്ളസദ്യയില്‍. 52 കരകളില്‍ നിന്നുള്ള പള്ളിയോടങ്ങള്‍ പങ്കെടുക്കും.
Comments

COMMENTS

error: Content is protected !!