കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി സയ്യിദ് അക്തർ മിർസയെ നിയമിച്ചു

കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി സയ്യിദ് അക്തർ മിർസയെ നിയമിച്ചു. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മുൻ ചെയർമാനാണ് സയ്യിദ് അക്തർ മിർസ. മുഖ്യമന്ത്രിയുടെയും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെയും ക്ഷണം താൻ സന്തോഷപൂർവ്വം സ്വീകരിക്കുന്നുവെന്ന് സൈദ് അക്തർ മിർസ പറഞ്ഞു.

കേരളത്തിലാണ് കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്നതെങ്കിലും ദേശീയതലത്തിൽ സ്ഥാപനം പ്രാധാന്യമർഹിക്കുന്നു. അടൂർ ഗോപാലകൃഷ്ണൻ തന്റെ നല്ല സുഹൃത്താണ്. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചില പ്രശ്നങ്ങൾ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതിൻറെ പേരിൽ സ്ഥാപനത്തിൻറെ പ്രവർത്തനം അവസാനിപ്പിക്കാൻ ആവില്ലല്ലോ എന്നും സയ്യിദ് അക്തർ മിർസ കൂട്ടിച്ചേർത്തു.

ഇന്ന് തന്നെ കോട്ടയത്തേക്ക് പോകുമെന്നും സയ്യിദ് അക്തർ മിർസ അറിയിച്ചു. ജീവനക്കാരുമായും വിദ്യാർത്ഥികളുമായും നേരിട്ട് ചർച്ച നടത്തുമെന്നും സയ്യിദ് അക്തർ മിർസ പറഞ്ഞു.

Comments

COMMENTS

error: Content is protected !!